കാസ്റ്റിങ് കൗച്ചിനെ പറ്റി ചോദിച്ച് പൊട്ടിച്ചിരിച്ച് അവതാരക; ചിരിച്ചുതള്ളേണ്ട വിഷയമല്ലെന്ന് നീരജ് മാധവ്
Film News
കാസ്റ്റിങ് കൗച്ചിനെ പറ്റി ചോദിച്ച് പൊട്ടിച്ചിരിച്ച് അവതാരക; ചിരിച്ചുതള്ളേണ്ട വിഷയമല്ലെന്ന് നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th September 2023, 7:10 pm

കാസ്റ്റിങ് കൗച്ചിനെ പറ്റിയുള്ള നീരജ് മാധവിന്റെ പരാമര്‍ശങ്ങള്‍ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ സിനിമ ഗാലറിക്ക് ആര്‍.ഡി.എക്‌സ് പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ കാസ്റ്റിങ് കൗച്ചിനെ പറ്റി തമാശ രൂപേണ ഉയര്‍ന്ന ചോദ്യത്തിന് അത് ചിരിച്ച് തള്ളാനുള്ളതല്ല എന്നാണ് നീരജ് പ്രതികരിച്ചത്.

കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടുണ്ടോ എന്ന് ചോദിച്ച് അവതാരക ചിരിക്കുകയായിരുന്നു. അത് കൂടുതലും പെണ്‍കുട്ടാകളാണ് നേരിടുന്നതെന്നാണ് നീരജ് പറഞ്ഞത്.

എന്നാലും പറ എന്ന് പറഞ്ഞ് അവതാരക വീണ്ടും ചിരിച്ചു. ആന്റണി വര്‍ഗീസ് പെപ്പെയും ഷെയ്ന്‍ നിഗവും ഈ സമയം ചിരിക്കുന്നുണ്ടായിരുന്നു.

അങ്ങനത്തെ ഫിലിം മേക്കേഴ്‌സ് ഇവിടെ ഉണ്ടെന്ന് തോന്നുന്നില്ലെന്നും ഞങ്ങളുടെ അറിവില്‍ ഇല്ലെന്നും നീരജ് പറഞ്ഞു. സംസാരിക്കുന്നതിനിടയില്‍ ചിരിച്ച നീരജ് അത് ഇങ്ങനെ ചിരിച്ച് തള്ളേണ്ട ഒരു കാര്യമല്ലെന്നും കാസ്റ്റിങ് കൗച്ച് നേരിട്ടിട്ടില്ല എന്നും കൂട്ടിച്ചേര്‍ത്തു.

വീഡിയോയുടെ കമന്റ് ബോക്‌സിലും ചോദ്യത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. കാസ്റ്റിങ് കൗച്ചിനെ തമാശയായിട്ടാണോ അവതാരക കാണുന്നതെന്നാണ് കമന്റ് ബോക്‌സില്‍ ഉയരുന്ന ചോദ്യം.

‘പെണ്ണിനോട് ആണെങ്കില്‍ സീരിയസ് ഇഷ്യൂ. ആണുങ്ങളോടാണേല്‍ കോമഡി, സംഭവം എന്താണ് എന്ന് അറിയാത്തതുകൊണ്ടാണോ ഇങ്ങനെ വിളിക്കുന്നത്,’ എന്നും കമന്റുകളുണ്ട്. വ്യൂവേഴ്‌സിനെ കൂട്ടാനാണോ ഇങ്ങനെ ചോദ്യം ചോദിക്കുന്നതെന്നും കമന്റുകളുണ്ട്.

Content Highlight: Neeraj reply for a question is gaining attention