മലയാളചലച്ചിത്രനടനും ഡാന്‍സറും റാപ്പറുമാണ് നീരജ് മാധവ്. അമൃത ടി.വിയിലെ ‘സൂപ്പര്‍ ഡാന്‍സര്‍’ എന്ന റിയാലിറ്റി ടെലിവിഷന്‍ പ്രോഗ്രാമില്‍ നര്‍ത്തകനായാണ് തുടക്കം. 2013ല്‍ പുറത്തിറങ്ങിയ ബഡിയാണ് ആദ്യ സിനിമ.
ഫാമിലി മാന്‍ കഴിഞ്ഞ് അത് ഇറങ്ങുന്നതിന് മുന്നേയുള്ള ഒരു പിരീഡ് ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളം വെറുതെയിരുന്നു
അടി കപ്യാരേ കൂട്ടമണി എന്ന കോമഡി സിനിമയില്‍ നീരജ് അവതരിപ്പിച്ച റെമോ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലവകുശ, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഊഴം, ഒരു മെക്‌സിക്കന്‍ അപാരത, ഗൗതമന്റെ രഥം, റോസാപ്പൂ, സുന്ദരി ഗാര്‍ഡന്‍സ്, ആര്‍.ഡി.എക്‌സ് എന്നിവയാണ് നീരജ് അവതരിപ്പിച്ച പ്രധാന കഥാപാത്രങ്ങള്‍. 2017ല്‍ ലവകുശ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി നീരജ് അരങ്ങേറ്റം കുറിക്കുകയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.
ചാന്‍സ് ചോദിക്കാന്‍ ബുദ്ധിമുട്ടുള്ളയാളാണ് താനെന്നും, ഒന്നും ഓഫര്‍ ചെയ്യാത്ത ആളുടെയടുത്ത് തനിക്കെന്തെങ്കിലും താ എന്ന് പറയുന്നത് ബുദ്ധിമുട്ടാണെന്നും പറയുകയാണെന്ന് നീരജ് മാധവ്. ഫാമിലി മാന്‍ കഴിഞ്ഞ് വന്നപ്പോള്‍ തനിക്ക് പണിയില്ലായിരുന്നുവെന്നും പറയുന്നുണ്ട് നീരജ്.
ക്യൂ സ്റ്റുഡിയോയ്ക് നല്‍കിയ അഭിമുഖത്തിലാണ് നീരജ് ഇക്കാര്യം പറഞ്ഞത്
‘ചാന്‍സ് ചോദിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ളയാളാണ് ഞാന്‍. ഒന്നും ഓഫര്‍ ചെയ്യാനില്ലാതെ ഒരാളുടെയടുത്ത് പോയിട്ട് ബ്ലൈന്റ് ആയി എനിക്കെന്തെങ്കിലും താ എന്ന് പറയുന്നതിനകത്ത് എനിക്കൊരു ഉള്‍വലിവുണ്ടാകും. ഈഗോ അല്ലത്.
ഫാമിലി മാന്‍ കഴിഞ്ഞ് അത് ഇറങ്ങുന്നതിന് മുന്നേയുള്ള ഒരു പിരീഡ് ഉണ്ടായിരുന്നു. ഒരു വര്‍ഷത്തോളം വെറുതെയിരുന്നു. ഇവിടെയില്ല, തിരിച്ച് വന്നപ്പോള്‍ പണിയില്ല എന്നുള്ള സിറ്റുവേഷനായിരുന്നു. അവന്‍ ഔട്ടായി എന്നൊക്കെ പറഞ്ഞിട്ടുണ്ട്,’ നീരജ് പറഞ്ഞു.
ആമസോണ്‍ പ്രൈം വീഡിയോയ്ക്കു വേണ്ടി രാജ് & ഡികെ അവതരിപ്പിച്ച ഫാമിലി മാന്‍ എന്ന ഹിന്ദി പരമ്പരയിലും നീരജ് അഭിനയിച്ചിട്ടുണ്ട്. ജിയോ ഹോട്ട്സ്റ്റാര്‍ അവതരിപ്പിച്ച ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമാണ് നീരജ്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയില്‍ നീരജ് ഒരു കഥാപാത്രത്തിനെ അവതരിപ്പിച്ചിരുന്നു. മെമ്മറീസ്, ഒരു ഇന്ത്യന്‍ പ്രണയ കഥ, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കരാ, വടക്കന്‍ സെല്‍ഫി, ചാര്‍ലി എന്നിവയാണ് നീരജ് അഭിനയിച്ച മറ്റ് കഥാപാത്രങ്ങള്‍.
Content Highlight: Neeraj Madhav says that he has difficult to ask for a chance