എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈന്‍ മീഡിയ എല്ലാത്തിനേയും നെഗറ്റീവായി കാണുന്നു; ലവകുശ തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി നീരജ് മാധവ്
എഡിറ്റര്‍
Tuesday 21st November 2017 12:37pm

ലവകുശ എന്ന ചിത്രത്തെ ഒരു അനുഭവമായി താന്‍ കാണുന്നുവെന്നും മാര്‍ക്കറ്റില്‍ വന്ന തെറ്റുകൊണ്ടാകാം ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ കുറഞ്ഞു പോയതെന്നും ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ നീരജ് മാധവ്.

ഏതുതരം പ്രേക്ഷകര്‍ അല്ലെങ്കില്‍ ഏതുതരം ചിത്രം എന്നൊരു കമ്മ്യൂണിക്കേഷന്‍ നല്കാന്‍ സാധിക്കാത്തതു കൊണ്ടാകാം ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നത്. എന്നാലും കണ്ടവര്‍ എല്ലാവരും വളരെ എന്‌ജോയ് ചെയ്തു എന്നാണ് റെസ്‌പോണ്ട് ചെയുന്നതെന്നും നീരജ് പറയുന്നു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു നീരജിന്റെ പരാമര്‍ശം.

ലവകുശ ചെയ്തപ്പോള്‍ അതൊരു നല്ല എന്റെര്‍റ്റൈനെര്‍ ആയിരിക്കണം എന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. പൂര്‍ണമായും ഞാന്‍ ഉദേശിച്ചത് പോലെ തന്നെ സിനിമ ചെയ്യാന്‍ സാധിച്ചു എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാല്‍പോലും കഥയോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.


Dont Miss ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണം; സുപ്രീംകോടതിയില്‍ പിതാവ് അശോകന്‍ അപേക്ഷ സമര്‍പ്പിച്ചു


എന്നാല്‍ ഇപ്പോഴത്തെ റിവ്യൂ സമ്പ്രദായം എന്തുകൊണ്ടാണെന്ന് അറിയില്ല നെഗറ്റീവ് മിക്‌സഡ് റിവ്യൂ ആണ് നല്‍കിയത്. സ്ലാപ്സ്റ്റിക് കോമഡി എന്നൊരു വിഭാഗത്തില്‍പെട്ട ചിത്രമാണ് ലവകുശ. അത് റിവ്യൂ ചെയ്യുന്നവര്‍ എത്രത്തോളം മനസ്സിലാക്കിയാണ് റിവ്യൂ ചെയുന്നത് എന്നറിയില്ല. അവര്‍ക്കു ഇഷ്ടപ്പെടാത്തത് ആര്‍ക്കും ഇഷ്ടമാകില്ല എന്നോ നല്ലതല്ല എന്നോ പറയാന്‍ സാധിക്കില്ല. കുട്ടികളുടെ ചിത്രത്തിന് ഒരുപാടു സീരിയസ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് വാദിക്കാന്‍ പറ്റുമോ? അതുപോലെ ഓരോ ചിത്രത്തിനും ഒരു ടാര്‍ഗറ്റ് ഓഡിയന്‍സുണ്ട്. എന്നാല്‍ ലവകുശയ്ക്കു പിന്നീട് നല്ല അഭിപ്രായങ്ങള്‍ ആണ് കിട്ടിയത്.- നീരജ് പറയുന്നു.

കോളേജുകളില്‍ പോയി ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോസ് യൂട്യൂബില്‍ വരുമ്പോള്‍ ‘ഇവന് എവിടെ പോയാലും ഡാന്‍സ് ആണല്ലോ… ഒരേ ഡാന്‍സ് സ്റ്റെപ്പുകള്‍ തന്നെയാണല്ലോ’ എന്നൊക്കെ കമന്റ്‌സ് കാണാമെന്നും. ഓണ്‍ലൈന്‍ മീഡിയ പലപ്പോഴും എല്ലാത്തിനെയും നെഗറ്റീവ് ആയി കീറിമുറിച്ചു കാണാന്‍ ശ്രമിക്കുകയാണെന്നും നീരജ് പറയുന്നു.

ഒന്ന് പരിഹസിക്കുക എന്ന ലക്ഷ്യമാണ്. ടോപ് കമന്റ് ആകണം എങ്കില്‍ അല്ലെങ്കില്‍ കൂടുതല്‍ ലൈക് കിട്ടാന്‍ വേണ്ടിയാകാം ആക്ഷേപ ഹാസ്യത്തിലുള്ള കമ്മെന്റ്‌സ് വരുന്നത്. എന്നാല്‍ ഞാന്‍ നൃത്തം ചെയ്യുന്നത് എനിക്ക് ഷോ ഓഫ് ചെയ്യാന്‍ വേണ്ടിയല്ല.

അവിടെയുള്ളവര്‍ ആഗ്രഹിക്കുന്നത് ഞാന്‍ അവര്‍ക്കൊപ്പം കുറച്ചു ചുവടു വെക്കുക എന്നത് മാത്രമാണ് അല്ലാതെ എന്റെ ഡാന്‍സിങ് സ്‌കില്‍ കാണിക്കാന്‍ വേണ്ടിയോ സ്‌റ്റൈലിഷ് മൂവേമെന്റ്‌സ് കാണാനോ അല്ല.

എനിക്ക് ജനങ്ങളെ എന്റെര്‍റ്റൈന്‍ ചെയ്യിക്കാന്‍ വലിയ ഇഷ്ടമാണ്. അതാണ് ഞാന്‍ ചെയുന്നത്. അതില്‍ ഭാഗമായവരാരും എന്നെ കുറിച്ച് ഇത്തരത്തില്‍ ഒരു കമന്റ് ഇടില്ല എന്നത് ഉറപ്പാണെന്നും നീരജ് പറയുന്നു.

Advertisement