ധ്യാനിനെ നോക്കി നോക്കി വിനീതേട്ടൻ അഭിനയിക്കാൻ മറന്നുപോയി: നീരജ് മാധവ്
Entertainment news
ധ്യാനിനെ നോക്കി നോക്കി വിനീതേട്ടൻ അഭിനയിക്കാൻ മറന്നുപോയി: നീരജ് മാധവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th April 2024, 3:52 pm

ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘വർഷങ്ങൾക്ക് ശേഷം’ തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്. തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ആ പതിവ് തെറ്റിച്ചിട്ടില്ല എന്നാണ് ചിത്രത്തിന്റെ ആദ്യ ദിനം വന്ന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി, നീരജ് മാധവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ധ്യാനിന്റെ ഡ്രൈവർ ആയി അഭിനയിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിൽ തന്റെ ഡ്രൈവർ ആയിരുന്ന വിനീതിന്റെ അഭിനയം പോരായെന്ന ധ്യാനിന്റെ പ്രസ്താവനക്ക് വേറെ ആരെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്ന് നീരജ് തമാശ രൂപേണ പറഞ്ഞു.

വിനീതിനും ധ്യാനിന്റെയും വർഷങ്ങൾക്ക് ശേഷത്തിലെ ക്രൂ വിന്റേയും കൂടെ തിയേറ്റർ വിസിറ്റിന് പോയപ്പോൾ സംസാരിക്കുകയായിരുന്നു നീരജ്. മുഴുവൻ സമയവും വിനീത് ധ്യാനിന്റെ സൈഡിൽ ആയതുകൊണ്ട് ഷോട്ട് ശരിയാകുന്നുണ്ടോ എന്ന ടെൻഷനിൽ വിനീത് ശ്രീനിവാസന് പെർഫോം ചെയ്യാൻ പറ്റിയില്ലെന്ന് നീരജ് കൂട്ടിച്ചേർത്തു.

‘ഡ്രൈവറിന് പകരം വേറെ ആരെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു എന്ന് തോന്നി(ചിരി). നീ അഭിനയിക്കുന്നില്ലേ എന്ന ടെൻഷനിനായിരുന്നു വിനീതേട്ടന്. ഫുൾടൈം സൈഡിൽ നീ ആയതുകൊണ്ട് ഷോട്ട് ശരിയാകുന്നുണ്ടോ എന്ന ടെൻഷനിൽ വിനീതേട്ടന് പെർഫോം ചെയ്യാൻ പറ്റിയില്ല. അതിൽ മുങ്ങി പോയി,’ നീരജ് മാധവ് പറഞ്ഞു.

ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തിയത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമാണ്. ധ്യാനിന്റെയും നിവിന്റെയും തിരിച്ചുവരവായാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിലയിരുത്തുന്നത്.

Content Highlight: Neeraj madhav about vineeth sreenivasan’s performance in varshangalkku shesham