നീനുവിന് മാനസിക രോഗം; ഞങ്ങളെന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അത് അമിത സ്‌നേഹം കൊണ്ടെന്നും അമ്മ രഹ്ന ചാക്കോ
kERALA NEWS
നീനുവിന് മാനസിക രോഗം; ഞങ്ങളെന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അത് അമിത സ്‌നേഹം കൊണ്ടെന്നും അമ്മ രഹ്ന ചാക്കോ
ന്യൂസ് ഡെസ്‌ക്
Wednesday, 4th July 2018, 11:32 am

തിരുവനന്തപുരം: നീനുവിനെ വിവാഹം കഴിച്ചുകൊടുക്കാമെന്ന് കെവിനോട് പറഞ്ഞിരുന്നെന്ന് നീനുവിന്റെ അമ്മ രഹ്ന ചാക്കോ. എന്നാല്‍ അതിന് മുന്‍പ് തന്നെ അവള്‍ വീടുവിട്ട് ഇറങ്ങുകയായിരുന്നെന്നും രഹ്ന ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.

നീനുവിന് മാനസികമായ പ്രശ്‌നങ്ങള്‍ പലതും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റേഷനില്‍ വെച്ച് അവളെ ബലമായി പിടിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചത്. അവള്‍ നിരവധി തവണ ആത്മഹത്യയ്ക്കും മറ്റും ശ്രമിച്ചിട്ടുണ്ട്. മാനസികമായി പ്രശ്‌നമുള്ളതുകൊണ്ട് തന്നെയാണ് അവള്‍ തങ്ങള്‍ക്കെതിരെ ഓരോ കാര്യങ്ങള്‍ പറയുന്നതെന്നും രഹ്ന ചാക്കോ പറയുന്നു.


വേദമന്ത്രത്തിലൂടെ കൂടുതല്‍ വിളവ് ലഭിക്കും; കര്‍ഷകര്‍ക്ക് മുന്നില്‍ വിചിത്ര പദ്ധതിയുമായി ഗോവ സര്‍ക്കാര്‍


കെവിന്‍ വധക്കേസ് ഗൂഡാലോചനയില്‍ ഒരു തരത്തിലുള്ള പങ്കുമില്ല. ഞാന്‍ കുറ്റക്കാരിയല്ല. അതുകൊണ്ട് തന്നെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ കൊടുത്തത്. ഞാന്‍ വിളിക്കുന്ന ദൈവം എന്നെ രക്ഷിക്കുമെന്ന് ഉറച്ചവിശ്വാസമുണ്ട്.

മകന്‍ ഷാനു ഗള്‍ഫില്‍ നിന്നും വന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ല. കെവിനുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ അക്കാര്യം കെവിന്റെ അച്ഛനെ അറിയിക്കാനായി ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ എനിക്ക് അങ്ങനെ ഒരു മകനില്ല. അവനുമായി പിരിഞ്ഞു നില്‍ക്കുകയാണ്. എനിക്ക് അവനെ പറ്റി ഒന്നും അറിയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

എന്റെ മോനും പപ്പായും എന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടെങ്കില്‍ അവളോടുള്ള അമിത സ്‌നേഹം കൊണ്ടാണ്. താന്‍ ഒളിവില്‍ പോയിട്ടില്ല. നാട്ടില്‍ തന്നെ ഉണ്ടായിരുന്നു. ദൈവമാണ് തന്നെ കാത്തത്. സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും അക്കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും രഹ്ന പറയുന്നു.