എഡിറ്റര്‍
എഡിറ്റര്‍
നീലകുറിഞ്ഞി ഉദ്യാനം; ജനങ്ങളെ സര്‍ക്കാര്‍ ശത്രുപക്ഷത്ത് നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 25th November 2017 8:58pm


കൂത്തുപറമ്പ്: മൂന്നാറിലെ നീലകുറിഞ്ഞി ഉദ്യാന വിഷയത്തില്‍ ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെയുള്ള പ്രശ്നങ്ങള്‍ പഠിച്ചതിന് ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്തുകയൊള്ളുവെന്നും അദ്ദേഹം പറഞ്ഞു. കുറിഞ്ഞി സങ്കേതത്തെക്കുറിച്ച വിവാദം ശക്തമായിരിക്കെയാണ് മുഖ്യ മന്ത്രിയുടെ വിശദീകരണം.

നീലക്കുറിഞ്ഞി പ്രദേശം സംരക്ഷിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. റവന്യൂ മന്ത്രി അടങ്ങുന്ന മന്ത്രിതല സംഘത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ ജനങ്ങളില്‍ നിന്ന് പ്രശ്നങ്ങള്‍ കേള്‍ക്കും. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.


Also Read: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികസംവരണം നടക്കില്ലെന്ന വാദവുമായി അഭിഭാഷകര്‍ രംഗത്ത്


കുറിഞ്ഞി ഉദ്യാനം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, ഉദ്യാനം വെട്ടിച്ചുരുക്കാന്‍ നോക്കുന്നു എന്നൊക്കെയാണ് പ്രചരിക്കപ്പെടുന്നത്. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റവന്യൂവകുപ്പിന്റെ നടപടികള്‍ക്കെതിരെ ജനങ്ങള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയിരുന്നു.

ഇതിനിടെയാണ് ഇവിടെയുള്ള ജനങ്ങളുമായി ചര്‍ച്ച നടത്താന്‍ പ്രത്യേക മന്ത്രി തല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തില്‍ അനധികൃത കൈയേറ്റം നടക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നത്.

Advertisement