നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി; മലയാളത്തിലെ ആദ്യ റോഡ് മൂവി
Movie Day
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി; മലയാളത്തിലെ ആദ്യ റോഡ് മൂവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th April 2013, 4:25 pm

മലയാളത്തിലെ ആദ്യ സഞ്ചാര ചിത്രവുമായി എത്തുകയാണ് സമീര്‍ താഹിര്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സമീര്‍ താഹിര്‍ ചാപ്പാ കുരിശിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്.[]

കോഴിക്കോട് നിന്നും നാഗാലാന്റിലേക്ക് രണ്ട് ചെറുപ്പക്കാര്‍ ബൈക്കില്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയന്നത്. കേരളം, കര്‍ണാടകം, ആന്ധ്ര, ഒറീസ, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലൂടയാണ് കഥാപാത്രങ്ങളുടെ യാത്ര.

ഡാഡികൂള്‍, നിദ്ര, ഡയമണ്ട് നെക്‌ളേസ് എന്നീ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് സമീര്‍താഹിറായിരുന്നു.

ഹാപ്പി ഹവേര്‍സിന്റെ ബാനറില്‍ സമീര്‍ താഹിര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വര്‍ഷം ഓഗസ്‌റ്റോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ഹാഷിര്‍ മുഹമ്മദിന്റേതാണ് തിരക്കഥ.