'മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും';ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി
Kerala Flood
'മലയാളികളുടെ ഒരുമാസത്തെ ശമ്പളം നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും';ലോകമെങ്ങുമുള്ള മലയാളികളാണ് കേരളത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 9:38 am

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന കേരളം കരകയറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസഹായം നല്ലരീതിയില്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ കരുത്ത് നമ്മള്‍ തിരിച്ചറിയേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിയായല്ല യു.എന്നിലേക്ക് പോയത്”; പ്രളയത്തില്‍ രാജ്യാന്തര അന്വേഷണം വേണമെന്നും ശശി തരൂര്‍

“ലോകമെങ്ങുമുള്ള മലയാളികളാണ് നമ്മുടെ കരുത്ത്. ഒരുമാസത്തെ ശമ്പളം മലയാളികള്‍ക്ക് നല്‍കാനായാല്‍ കേരളത്തിന് കരകയറാനാകും. തുക പല ഗഡുക്കളായി നല്‍കിയാല്‍ മതി”.

പ്രവാസി മലയാളികള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ടാകും. ദുരിതബാധിതരെ സഹായിക്കുന്നത് ആരും തടയുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO: