കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മുന്‍ മേയറുടെ വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ടി. റനീഷിന് വിജയം. തൊട്ടടുത്ത പുതിയറ വാര്‍ഡിലെ കൗണ്‍സിലറായിരുന്നു റനീഷ്. ഇത്തവണ പുതിയറയില്‍ വനിതാ സംവരണമേര്‍പ്പെടുത്തിയതോടെയാണ് പൊറ്റമ്മല്‍ വാര്‍ഡില്‍ മത്സരിച്ചത്.
റനീഷിന്റെ സിറ്റിങ് വാര്‍ഡായ പുതിയറയിലും എന്‍.ഡി.എ വിജയം പിടിച്ചെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി. രേഖയെ പരാജയപ്പെടുത്തി എന്‍.ഡി.എയുടെ ബിന്ദു ഉദയകുമാറാണ് വാര്‍ഡ് നിലനിര്‍ത്തിയത്. ഒമ്പത് വോട്ടിനാണ് ബിന്ദു ഉദയകുമാറിന്റെ വിജയം.