ന്യൂദല്‍ഹി: രാജ്യത്തെ 15ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.പി. രാധാകൃഷ്ണന്‍. 767ല്‍ 452 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് സി.പി. രാധാകൃഷ്ണന്‍. മാത്രമല്ല സംസ്ഥാനത്തെ പ്രധാനപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൂടിയാണ് സി.പി. രാധാകൃഷ്ണന്‍.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് സി.പി. രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതിയായി എത്തുന്നത്. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി വി. സുധര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് സി.പി രാധാകൃഷ്ണന്‍ 452 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതും രാജ്യ സഭാ അംഗമായതും. 13 എം.പിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നിരുന്നു.
തമിഴ്‌നാട്ടിലെ പ്രധാന നേതാവാണ് സി.പി രാധാകൃഷ്ണന്‍. ജനസംഘമായും ആര്‍.എസ്.എസുമായുള്ള ബന്ധത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച. 1974ല്‍ ജനസംഘത്തിന്റ സംസ്ഥാന ജനറല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അംഗമാകുന്നുണ്ട്. മാത്രമല്ല 1990കളോടെയാണ് സി.പി രാധാകൃഷ്ണന്‍ ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയാകുന്നത്.
1998-99 കാലഘട്ടത്തിലും കോയമ്പത്തൂരില്‍ നിന്ന് അദ്ദേഹം എം.പിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബി.ജെ.പിയുടെ അന്നത്തെ അപൂര്‍വ വിജയമായിരുന്നു അത്. തമിഴ്‌നാട്ടില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയയും വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഒരു നേതാവാണ് സി.പി. രാധാകൃഷ്ണന്‍.
Content Highlight: NDA candidate C.P. Radhakrishnan will be the 15th Vice President of the country