കുഞ്ഞിപ്പെങ്ങള്‍ക്ക് ജന്മദിനാശംസകള്‍; നസ്രിയയ്ക്ക് പിറന്നാളാശംസകളുമായി പൃഥ്വിയും ദുല്‍ഖറും
D Movies
കുഞ്ഞിപ്പെങ്ങള്‍ക്ക് ജന്മദിനാശംസകള്‍; നസ്രിയയ്ക്ക് പിറന്നാളാശംസകളുമായി പൃഥ്വിയും ദുല്‍ഖറും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th December 2020, 7:24 pm

കൊച്ചി: കുറഞ്ഞകാലയളവില്‍ തന്നെ സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് നസ്രിയ നസീം. താരത്തിന്റെ ഇരുപത്തിയാറാം പിറന്നാള്‍ ആഘോഷമായി കൊണ്ടാടുകയാണ് സോഷ്യല്‍ മീഡിയ. നിരവധി പേരാണ് നസ്രിയയ്ക്ക് പിറന്നാളാംശകളുമായി എത്തിയത്.

ആശംസകളുടെ കൂട്ടത്തില്‍ ഏറെ ചര്‍ച്ചയാകുന്നത് നടന്‍ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും പിറന്നാള്‍ ആശംസകളാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

താനും സുപ്രിയയും നസ്രിയയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് പൃഥ്വി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കുഞ്ഞിപ്പെങ്ങള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു പൃഥ്വിയുടെ കുറിപ്പ്. ഒപ്പം സുപ്രിയയും നസ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു.

‘കൂടെ’ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയിലാണ് പൃഥ്വിരാജും നസ്രിയയും അടുത്ത് പരിചയപ്പെട്ടത്. ഇത് പോലൊരു സഹോദരിയെ കിട്ടിയിരുന്നെങ്കില്‍ എന്ന് താനാഗ്രഹിക്കുന്നതായി പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

നസ്രിയയുമായി തനിക്കുള്ള സൗഹൃദം പറഞ്ഞാണ് ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ആശംസകള്‍ താരത്തെ തേടിയെത്തിയത്. ഇരുവരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്‌സിലെ ചിത്രം പങ്കുവെച്ചാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മറ്റൊരു അച്ഛന്റെ മകള്‍. എന്നാല്‍ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് പലപ്പോഴും അദ്ഭുതമാണ്. നിന്നോട് അടുപ്പമുള്ള എല്ലാവര്‍ക്കും അത്തരത്തില്‍ ഒരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ പിറന്നാള്‍ നിനക്കാശംസിക്കുന്നു, എന്ന് ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതി.

അതേസമയം ആദ്യ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് നസ്രിയ ഇപ്പോള്‍. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘അണ്ടെ സുന്ദരാനികി’ എന്നാണ് പേരിട്ടിരിക്കുന്നത്.

തെലുങ്കിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. നാനിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.

മലയാളത്തില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സിലായിരുന്നു ഒരുമുഴുനീള കഥാപാത്രമായി നസ്രിയ ഏറ്റവുമൊടുവിലെത്തിയത്. ദുല്‍ഖര്‍ നിര്‍മ്മിച്ച ‘മണിയറയിലെ അശോകനി’ല്‍ അതിഥിതാരമായും നസ്രിയ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Nazriya Nazim Birthday Wishes