ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ആകാംക്ഷയായിരുന്നു, ഒറ്റക്കാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ദഹിച്ചില്ല: നയന എല്‍സ
Entertainment news
ഞാന്‍ ആരുടെ കൂടെയാണ് പോയതെന്നറിയാന്‍ ആകാംക്ഷയായിരുന്നു, ഒറ്റക്കാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ദഹിച്ചില്ല: നയന എല്‍സ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th January 2023, 11:01 am

ആദ്യമായി ഒറ്റക്ക് യാത്ര പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് പറയുകയാണ് നടി നയന എല്‍സ. താന്‍ ആരോടൊപ്പമാണ് യാത്ര ചെയ്യുന്നതെന്ന് അറിയാനാണ് പലരും ശ്രമിച്ചതെന്നും അതിനായി തന്റെ ഫോട്ടോഗ്രാഫര്‍ക്കാണ് പലരും മെസേജ് അയച്ചതെന്നും നയന പറഞ്ഞു.

തന്റെ കാര്യത്തില്‍ എത്രയോ ആളുകള്‍ക്കാണ് കരുതലെന്ന് താന്‍ തിരിച്ചറിഞ്ഞത് തന്നെ അന്നാണെന്നും താരം പറഞ്ഞു. കപ്പിള്‍ ഫോട്ടോ എന്നാണ് പുറത്ത് വിടുന്നത് എന്ന് ചോദിച്ചവര്‍ വരെ ആ കൂട്ടത്തിലുണ്ടെന്നും താന്‍ ഒറ്റക്കാണ് പോയത് എന്നുപറഞ്ഞപ്പോള്‍ പലര്‍ക്കും ദഹിച്ചില്ലെന്നും നയന പറഞ്ഞു.

‘ഞാന്‍ ആദ്യമായി സോളോ ട്രിപ്പ് പോയത് മാലി ദ്വീപിലാണ്. അതിന്റെ കുറേ ചിത്രങ്ങള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ആ ഫോട്ടോസ് ഞാന്‍ പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ ഒരുപാട് ആളുകള്‍ എന്റെ ഫോട്ടോഗ്രാഫര്‍ക്ക് മെസേജ് അയച്ചു. പുള്ളി അവിടെ വര്‍ക്ക് ചെയ്യുന്ന ആളാണ്. എല്ലാ സെലിബ്രിറ്റീസിന്റെയും ഫോട്ടോ പുള്ളി എടുക്കാറുണ്ട്.

അന്ന് അദ്ദേഹത്തിന് അറുപതിലധികം മെസേജുകളാണ് വന്നത്. അതും എന്റെ കാര്യം തിരക്കിയുള്ള മെസേജുകളായിരുന്നു എല്ലാം. നയന ആരുടെ കൂടെയാണ് എന്ന് ചോദിച്ചായിരുന്നു മെസേജുകള്‍ വന്നത്. എന്നാണ് കപ്പിള്‍ ഫോട്ടോസ് പുറത്ത് വിടുന്നത് എന്നും പലരും ചോദിച്ചു. ഞാന്‍ സോളോ ട്രിപ്പാണ് പോകുന്നത് എന്നുപറഞ്ഞിട്ട് പലര്‍ക്കും ദഹിച്ചില്ല.

ഗോസിപ്പാണ് എല്ലാവര്‍ക്കും ആവശ്യം. നോക്ക് ഇത്രയും പേര്‍ നിന്റെ കാര്യത്തില്‍ കണ്‍സേണ്‍ഡ് ആണെന്ന് പറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ എനിക്ക് മെസേജ് കാണിച്ച് തന്നത്. ഇത്രയും പേര്‍ക്ക് എന്റെ കാര്യത്തില്‍ കരുതലുണ്ടോ എന്നാണ് ഞാന്‍ കരുതിയത്. അപ്പോഴാണ് എനിക്ക് ചില കാര്യങ്ങള്‍ മനസിലായത്. ഇതൊക്കെ ആരെയാണ് ബോധിപ്പിക്കേണ്ടതെന്നും അന്നാണ് മനസിലായത്. ഒറ്റക്ക് യാത്ര ചെയ്യുന്നതില്‍ ഞാന്‍ സ്വയം സന്തോഷം കണ്ടെത്തുന്നുണ്ട്,’ നയന എല്‍സ പറഞ്ഞു.

content highlight: nayana elsa talks about her first solo trip