'ഇത് വേണ്ടത് തന്നെയാണ്'; മനോരമ വാര്‍ത്തയ്ക്ക് വന്ന കമന്റ് പങ്കുവെച്ച് നവ്യ നായര്‍
Entertainment news
'ഇത് വേണ്ടത് തന്നെയാണ്'; മനോരമ വാര്‍ത്തയ്ക്ക് വന്ന കമന്റ് പങ്കുവെച്ച് നവ്യ നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st June 2022, 6:51 pm

തന്റെ മകനെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയ വാര്‍ത്തയ്ക്ക് താഴെ വന്ന രസകരമായ കമന്റ് പങ്കുവെച്ച് നവ്യ നായര്‍. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നപ്പോള്‍ മകന്‍ സായിയെ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയ നവ്യ നായരുടെ വാര്‍ത്ത മനോരമ ഓണ്‍ലൈനിലാണ് വന്നത്. ‘മകനെ സ്‌കൂളിലാക്കാന്‍ നേരിട്ടെത്തി നവ്യ നായര്‍’ എന്നാണ് വാര്‍ത്തയുടെ ഹെഡ്.

ഈ വാര്‍ത്തയുടെ കീഴില്‍ അഞ്ജലി താര ദാസ് ചെയ്ത കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് രാവിലെ മുതല്‍ തന്നെ വൈറലായിരുന്നു. ‘ഞങ്ങളൊക്കെ മക്കളെ കൊറിയര്‍ ചെയ്യാറാണ്. ഇപ്പോള്‍ കൊറിയര്‍ ചെയ്ത് വന്നേയുള്ളൂ. ഇനി ഉച്ചക്ക് സ്‌കൂളില്‍ നിന്ന് തിരിച്ച് അയക്കും. പോയി ഒപ്പിട്ട് കൈപ്പറ്റണം,’ എന്നാണ് വാര്‍ത്തയ്ക്ക് അഞ്ജലി കമന്റ് ചെയ്തത്.

ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് നവ്യ തന്നെ പങ്കുവെച്ചിരിക്കുകയാണ്. ‘ഈ സെല്‍ഫ് ട്രോള്‍ ഇഷ്ടപ്പെട്ടു. ഇത് വേണ്ടത് തന്നെയാണ്,’ എന്നാണ് നവ്യ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

വി.കെ. പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങിയ ഒരുത്തിയാണ് അവസാനം പുറത്തിറങ്ങിയ നവ്യയുടെ ചിത്രം. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്കുള്ള നവ്യയുടെ തിരിച്ചു വരവ് കൂടിയായിരുന്നു ഒരുത്തി. വിനായകനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൊച്ചിയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയായിരുന്നു ഒരുത്തി ഒരുങ്ങിയത്.

View this post on Instagram

A post shared by Navya Nair (@navyanair143)

സൈജു കുറുപ്പ്, കെ.പി.എ.സി. ലളിത, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Navya Naya shared an interesting comment that came below manorama online