പാതിരാത്രി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി നവ്യ നായര്‍. പുഴുവിന് ശേഷം രത്തീന ഒരുക്കിയ ചിത്രത്തില്‍ നവ്യ, സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പാതിരാത്രി സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടി നവ്യ നായര്‍. പുഴുവിന് ശേഷം രത്തീന ഒരുക്കിയ ചിത്രത്തില്‍ നവ്യ, സൗബിന്‍ ഷാഹിര്‍, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
പാതിരാത്രി വ്യത്യസ്തമായൊരു അനുഭവമായിരുന്നുവെന്നും കഴിഞ്ഞ നവരാത്രികാലത്ത് വീട്ടിലെ വീണക്കച്ചേരി കേള്‍ക്കാനെത്തിയപ്പോഴാണ് രത്തീന കഥയുടെ ഒരാശയം പറയുന്നതെന്നും നവ്യ പറഞ്ഞു. സ്വാഭാവിക സംഭാഷണത്തിലേക്ക് കയറിവന്ന കഥ, ആദ്യകേള്‍വിയില്‍ത്തന്നെ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ആദ്യ പകുതിവരെയുള്ള കാര്യങ്ങളാണ് അന്ന് രത്തീന പറഞ്ഞത്. കഥയുമായി മുന്നോട്ടു പോകാന്‍ അന്നുതന്നെ ഞങ്ങള്‍ നിശ്ചയിച്ചു. ചില സിനിമകള്‍ അങ്ങനെയാണ്, അത് പെട്ടെന്ന് സംഭവിക്കും. മറ്റുചിലത് എത്ര ശ്രമിച്ചാലും ചര്‍ച്ചചെയ്താലും വഴുതിമാറിക്കൊണ്ടിരിക്കും. അതെല്ലാം ഓരോ സിനിമയുടെയും ജാതകമാണ്.’ നവ്യ പറഞ്ഞു.
മലയാളത്തില്‍ ഒരു മുഴുനീള പൊലീസ് വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാതിരാത്രിയിലെ കഥാപാത്രത്തിനായി മുന്നൊരുക്കങ്ങള്‍ ഏറെയുണ്ടായിരുന്നുവെന്നും നടി പറഞ്ഞു. യൂണിഫോമില്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.
‘നമ്മളില്‍ നിന്ന് ഏറെ അകലത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കേണ്ടിവരും. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. പ്രത്യേക അനുമതി വാങ്ങി അവര്‍ക്കൊപ്പം പട്രോളിങ് യാത്രയില്‍ പങ്കുചേര്‍ന്നു. ഓഫീസര്‍ ഷാഹിനാമാഡം ഒരുപാട് കാര്യങ്ങളില്‍ സഹായിച്ചിട്ടുണ്ട്,’ നവ്യ പറഞ്ഞു.
ചേരന്‍, പശുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ. പി. ജഗന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം രാമന്‍ തേടിയ സീതൈയിലാണ് നവ്യനായര്‍ ഇതിനു മുമ്പ് പൊലീസ് വേഷത്തില്‍ എത്തിയത്.
Content highlight: Navya Nair is sharing details about the movie Parthirathri