തിരിച്ചുവരവിനൊരുങ്ങി നവ്യാനായര്‍ ; സംവിധാനം വി.കെ പ്രകാശ് ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജുവും പുറത്തുവിടും
Malayalam Cinema
തിരിച്ചുവരവിനൊരുങ്ങി നവ്യാനായര്‍ ; സംവിധാനം വി.കെ പ്രകാശ് ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജുവും പുറത്തുവിടും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th January 2020, 11:47 am

കൊച്ചി: ഒരിടവേളക്ക് ശേഷം നടി നവ്യാ നായര്‍ അഭിനയരംഗത്തേക്ക് തിരികെയെത്തുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നത്.

തിരിച്ചു വരവ് പ്രഖ്യാപിക്കുന്ന വീഡിയോ നവ്യാനായര്‍ പുറത്തുവിട്ടു. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി 14 ന് മമ്മൂട്ടിയും മഞ്ജുവാര്യരും ഫേസ്ബുക്ക് പേജ് വഴി പുറത്തുവിടും. തീ, എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള ഒരു സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്.

 

View this post on Instagram

 

My new dream … my movie .. the fire in you , me and everyone … prayers .. love .. happiness .. peace ✌🏻✌🏻✌🏻

A post shared by Navya Nair (@navyanair143) on

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും ചാനല്‍ പരിപാടികളിലും നൃത്തപരിപാടികളിലുമായി സജീവമായിരുന്നു നവ്യ.

DoolNews Video