ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു; നാവികസേന കമാന്‍ഡര്‍ക്കെതിരെ കേസ്
national news
ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തു; നാവികസേന കമാന്‍ഡര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th November 2018, 7:22 pm

പൂനെ: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്‌തെന്ന പരാതിയില്‍ നാവികസേന കമാന്‍ഡര്‍ക്കെതിരെ കേസ്. ദല്‍ഹിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്‌തെന്ന് ആരോപിച്ച് യുവതി കൊന്ദ്വ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ഇയാള്‍ പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയാണെന്നും മൊബൈല്‍ ഫോണില്‍ തന്റേയും സുഹൃത്തിന്റെ ഭാര്യയുടേയും രഹസ്യചിത്രങ്ങള്‍ കണ്ടതായും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 39കാരനായ നാവികസേന ഉദ്യോഗസ്ഥനെതിരെ കേസെടുത്തതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹാദിയോ കുംഭര്‍ പറഞ്ഞു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ഉണ്ടാകുമെന്ന സൂചന നല്‍കി സീതാറാം യെച്ചൂരി

ആര്‍മി മുന്‍ ഓഫീസര്‍കൂടിയായ ഭാര്യ, ഭര്‍ത്താവിന്റെ പരസ്ത്രീബന്ധവും മോശം പെരുമാറ്റവും കാരണം കുട്ടികളുമായി മാറിത്താമസിക്കുകയാണ്. വിവാഹമോചന ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

ദല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് മാറുമ്പോള്‍ ഭര്‍ത്താവിന്റെ മൊബൈലും ഇവര്‍ കൈവശം വെച്ചു. ഈ ഫോണിലാണ് രഹസ്യ സ്വഭാവമുള്ള ചിത്രങ്ങള്‍ ഉള്ളത്. ഐ.ടി.ആക്ട് അനുസരിച്ചാണ് നാവിക ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്യലിനായി നാവികസേന അധികൃതരുടെ അനുമതി തേടിയതായും പൊലീസ് അറിയിച്ചു.