ഹുമയൂണിന്റെ ശവകൂടീരത്തിന് ദേശീയ ടൂറിസം പുരസ്‌കാരം
Movie Day
ഹുമയൂണിന്റെ ശവകൂടീരത്തിന് ദേശീയ ടൂറിസം പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th March 2010, 4:42 pm

ന്യൂദല്‍ഹി: ഹുമയൂണിന്റെ ശവകൂടീരം ദേശീയ ടൂറിസം പുരസ്‌കാരത്തിന് അര്‍ഹമായി. ഇന്നലെ ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയില്‍ നിന്ന് പുരസ്‌കാരം ആര്‍ക്കോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.

മുഗള്‍ കാലഘട്ടത്തിലെ രണ്ടാമത്തെ ചക്രവര്‍ത്തിയായിരുന്നു ഹുമയൂണ്‍. തന്റെ പ്രിയതമനോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി അദ്ദേഹത്തിന്റെ പത്‌നി ബേഗ ബീഗമാണ് ഈ ശവകുടീരം പണികഴിപ്പിച്ചത്. മുഗള്‍ ആര്‍കിടെക്ചറിലെ ഏറ്റവും പ്രധാനപ്പെട്ട സ്മാരകമാണ് ഹുമയൂണിന്റെ ശവകൂടീരം. ഇറാനിയന്‍ ആര്‍കിടെക്ടായ മിറാക് മിര്‍സാ ഗിയാസാണ് ശവകൂടീരത്തിന് രൂപകല്പന നല്‍കിയത്.