19 ലക്ഷം പേര്‍ പുറത്ത്;അസം ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു
ഗുവാഹത്തി: അസം അന്തിമ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് കോടി പതിനൊന്ന് ലക്ഷം പേരുള്ള പട്ടികയില്‍ നിന്ന് 19 ലക്ഷം പേരെ പുറത്താക്കി.
പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് 120 ദിവസത്തിനുള്ളില്‍ ട്രിബ്യൂണലില്‍ അപേക്ഷ സമര്‍പ്പിക്കാം.
19,06,657 പേരാണ് പട്ടികയില്‍ നിന്ന് പുറത്തായത്. ഇതില്‍ 3,68,000 പേര്‍ കഴിഞ്ഞ ജൂലൈയില്‍ പട്ടികയില്‍ ഇടം നേടാതിരുന്നിട്ടും രേഖകള്‍ സമര്‍പ്പിക്കാത്തവരാണ്.
അതേസമയം അസമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2013 ലാണ് ദേശീയ പൗരത്വ പട്ടിക പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ 30 നകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.
അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ദേശീയ പൗരത്വ പട്ടിക പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30 ന് പ്രസിദ്ധീകരിച്ച ആദ്യകരട് പട്ടികയില്‍ നിന്ന് ധാരാളം പേര്‍ പുറത്തായി.
2019 ജൂണ്‍ 26 ന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ പട്ടികയില്‍ ഇടം കിട്ടിയില്ല.