1972ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ (ഐ.പി.എസ്) ചേര്‍ന്ന ആദ്യ ഇന്ത്യന്‍ വനിതയായ ഡോ. കിരണ്‍ ബേദി സര്‍വീസിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ചയ്ക്കിടെ പങ്കുവെച്ചു. പ്രഭാഷണത്തിന് ശേഷം അവര്‍ വിദ്യാര്‍ഥികളുമായും സംവദിച്ചു.
ബിഷപ് ഡോ. മലയില്‍ സാബു കോശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. അഞ്ജു സോസന്‍ ജോര്‍ജ്, ഫാ. ഡോ. എബ്രഹാം മുളമൂട്ടില്‍, ഡോ. ബാബു ചെറിയാന്‍, ഡോ. വിജോ കുരിയന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരും കോളേജ് ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സന്നിഹിതരായിരുന്നു.
Content Highlight: Nation building should not be done through gender empowerment but through human empowerment: Kiran Bedi