സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണ് ഗോഡ്‌സെ, ഗാന്ധിയെ എന്തിന് കൊന്നു എന്നത് മറക്കരുത്: ഉവൈസി
national news
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദിയാണ് ഗോഡ്‌സെ, ഗാന്ധിയെ എന്തിന് കൊന്നു എന്നത് മറക്കരുത്: ഉവൈസി
ന്യൂസ് ഡെസ്‌ക്
Friday, 2nd October 2020, 2:21 pm

ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡസെ ആണെന്ന് അസദുദ്ദിന്‍ ഉവൈസി.

ഗാന്ധിയെ കൊന്ന ഗോഡ്‌സയേയും എന്ത് കാരണം കൊണ്ടാണ് ഗാന്ധിയെ കൊല്ലപ്പെടുത്തിയതെന്നും ഇന്ത്യക്കാര്‍ മറക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുസ്‌ലിങ്ങളോട് ഗാന്ധി സ്വീകരിച്ച നിലപാട് നാഥുറാം ഗോഡ്സേക്ക് സ്വീകാര്യമല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയെ വധിച്ചതിന് പിന്നില്‍ ഹിന്ദുമഹാസഭാ നേതാവ് വി.ഡി സവര്‍ക്കര്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.  ഗാന്ധിയുടെ കൊലപാതകത്തില്‍, ഹിന്ദുത്വവാദികളുടെ നേതാവായ വി.ഡി സവര്‍ക്കറുടെ പങ്ക് ജീവന്‍ ലാല്‍ കപൂര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വവാദികള്‍ക്ക് മുസ്‌ലിങ്ങളോടുള്ള വിദ്വേഷമാണ് ഗാന്ധിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും ഉവൈസി പറഞ്ഞു.

അതേസമയം, ഗാന്ധി ജയന്തി ദിനത്തില്‍ ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്’ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആക്കിയിട്ടുണ്ട്. തീവ്ര സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നാണ് ഗാന്ധിക്കെതിരായും ഗാന്ധി ഘാതകനായ ഗോഡ്സെയ്ക്ക് സിന്ദാബാദ് വിളിച്ചും ട്വീറ്റുകള്‍ വന്നിരിക്കുന്നത്.

ബി.ജെ.പി നേതാവും ദല്‍ഹി കലാപാത്തില്‍ ആരോപണവിധേയനുമായ കപില്‍ മിശ്ര അടക്കമുള്ളവര്‍ ഫോളോ ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ടുകളാണ് നാഥുറാം ഗോഡ് സെ എന്ന ഹാഷ് ടാഗ് ട്രെന്റ് ആക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: we must not forget who killed Gandhi and why. Gandhi’s unflinching stand when it came to Indian Muslims was unacceptable to Nathuram Godse, independent India’s first terrorist says Asaduddin Owaisi