ഡബ്ല്യു.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് മിന്നും വിജയം സ്വന്തമാക്കിയിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാരുടെ ജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 200 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ആര്‍.സി.ബിക്ക് മുന്നില്‍ ഉയര്‍ത്തിയത്. സൂപ്പര്‍ താരം നാറ്റ് സിവര്‍ ബ്രണ്ടിന്റെ കരുത്തിലാണ് ടീം മൂന്നാം വിജയം നേടിയെടുത്തത്. മുംബൈയെ പിന്തുടര്‍ന്ന ആര്‍.സി.ബി റിച്ച ഘോഷിലൂടെ മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും വിജയിക്കാനായില്ല. ഇതോടെ സീസണിലെ മൂന്നാം വിജയം നേടാനും മുംബൈയ്ക്ക് സാധിച്ചു.
അതേസമയം സൂപ്പര്‍ താരം നാറ്റ് സിവര്‍ ബ്രണ്ടിന്റെ കരുത്തിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. ഡബ്ല്യു.പി.എല്‍ ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയായിരുന്നു നാറ്റ് ആര്‍.സി.ബിക്കെതിരെ താണ്ഡവമാടിയത്.
57 പന്തില്‍ പുറത്താകാതെ 100 റണ്‍സാണ് താരം സ്വന്തമാക്കിയത്. 16 ഫോറും ഒരു സിക്‌സുമുള്‍പ്പെടുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ടൂര്‍ണമെന്റിന്റെ ചരിത്രം തിരുത്തിയ സെഞ്ച്വറിക്ക് പുറകെ മറ്റൊരു വെടിക്കെട്ട് റെക്കോഡിലും നാറ്റ് തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.
📂 List of players with a #TATAWPL century 👇
1) Natalie Sciver-Brunt
ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ താരമാകാനാണ് നാറ്റ് സിവര്‍ ബ്രണ്ടിന് സാധിച്ചത്. ഈ നേട്ടത്തില്‍ മെഗ് ലാനിങ്ങിനെ മറികടന്നാണ് താരം ഒന്നാം സ്ഥാനത്ത് എത്തിയത്.
ഡബ്ല്യു.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ താരം, എണ്ണം
നാറ്റ് സിവര്‍ ബ്രണ്ടിന് പുറമെ ഹെയ്‌ലി മാത്യൂസ് മികച്ച ബാറ്റിങ് പുറത്തെടുത്തു. താരം 39 പന്തില്‍ ഒരു സിക്‌സും 16 ഫോറുമുള്‍പ്പടെ 56 റണ്‍സാണ് എടുത്തത്. ബെംഗളൂരുവിനായി ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നാദിന്‍ ഡി ക്ലാര്‍ക്കും ശ്രേയങ്ക പാട്ടീലും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlight: Nat Sciver Brunt In Great Record Achievement In WPL