25 നാള്‍ നീണ്ട യാത്ര; ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി
World News
25 നാള്‍ നീണ്ട യാത്ര; ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th December 2022, 11:59 pm

ന്യൂയോര്‍ക്ക്: ചാന്ദ്ര ദൗത്യം പൂര്‍ത്തിയാക്കി നാസയുടെ ചന്ദ്രപേടകം ഒറൈയോണ്‍ പസഫിക്ക് സമുദ്രത്തില്‍ ഇറങ്ങി.

25 നാള്‍ നീണ്ട യാത്രയ്ക്ക് ശേഷമാണ് ഒറൈയോണ്‍ പേടകം ഇന്ന് ഭൂമിയില്‍ തിരിച്ചെത്തിയത്.

മണിക്കൂറില്‍ നാല്‍പ്പതിനായിരം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച പേടകത്തെ 32 കിലോമീറ്റര്‍ വേഗതയിലേക്ക് കുറച്ച ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു.

 

LIVE NOW: After 25.5 days in space and a 1.4-million-mile journey around the Moon, the @NASA_Orion spacecraft is coming home.

The #Artemis I mission is expected to splash down off the coast of California at 12:39pm ET (17:39 UTC). https://t.co/QpAThHjBQZ


ഭൗമാന്തരീക്ഷത്തിലേക്ക് അതിവേഗം പ്രവേശിച്ച കാപ്സ്യൂള്‍ പാരച്യൂട്ടുകള്‍ വഴി വേഗത കുറഞ്ഞ് പസഫിക് സമുദ്രത്തില്‍ സുരക്ഷിതമായി പതിച്ചതായി നാസ അറിയിച്ചു. മെക്സിക്കന്‍ ദ്വീപായ ഗ്വാഡലൂപ്പിലെ കടലില്‍ യു.എസ് നേവിയുടെ കപ്പല്‍ പേടകം വീണ്ടെടുക്കും.

നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആര്‍ട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോണ്‍. ആളില്ലാ പേടകം ചന്ദ്രനെ ചുറ്റിയ ശേഷമാണ് തിരിച്ചെത്തുന്നത്. സുരക്ഷിതമായി തിരിച്ചിറങ്ങിയതോടെ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസക്ക് കടക്കാനാവും.

Content Highlight: NASA’s Orion spacecraft has landed in the Pacific Ocean after completing its lunar mission.