മലയാളികള്‍ക്ക് പരിചിതനായ നടനാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിന് പുറമെ അന്യഭാഷയില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യ ചെയ്തിട്ടുണ്ട്.
മലയാളികള്‍ക്ക് പരിചിതനായ നടനാണ് നരേന്‍. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാളത്തിന് പുറമെ അന്യഭാഷയില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യ ചെയ്തിട്ടുണ്ട്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ (എല്‍.സി.യു)ഉള്‍പ്പെടുന്ന കൈതി, വിക്രം, തുടങ്ങിയ ചിത്രങ്ങളില്‍ നരേന്‍ അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ബിജോയ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ കൈതി സിനിമയെ കുറിച്ച സംസാരിക്കുകയാണ് നരേന്‍.
‘ഏറ്റവും സ്ട്രെയിന്‍ ചെയ്തിട്ടുള്ള ഷൂട്ടായിരുന്നു കൈതിയുടേത്. കാരണം എന്നും വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണിവരെ ഷൂട്ട് ചെയ്യുന്നത് എളുപ്പമുള്ള പരിപാടിയായിരുന്നില്ല. ഒരു രണ്ടാഴ്ച്ചയൊക്കെ അങ്ങനെ ഷൂട്ട് ചെയ്യാം. ഇവിടെ അടുപ്പിച്ച് ഒരു 20, 25 ദിവസം ഷൂട്ട് ചെയ്യുന്നുണ്ട്. വീണ്ടും ഒരു നാല് ദിവസം ബ്രേക്ക്, അതുകഴിഞ്ഞ് വീണ്ടും ഒരു പതിനഞ്ച് ദിവസം ഷൂട്ട് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.
നമ്മളുടെ മുഴുവന്‍ സൈക്കിള്‍ അങ്ങോട്ട് മാറി പോകുമല്ലോ. അത് വളെര ബുദ്ധിമുട്ടാണ്. ലോകേഷിന് ഡാര്‍ക്ക്നെസ് വളരെ ഇഷ്ടമാണെന്നും അതുകൊണ്ട് ഷൂട്ട് ചെയ്യാതെ നിവര്‍ത്തിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെ അമ്മ തൃശൂര്‍ പടം കാണാന്‍ പോയിരുന്നു. അമ്മ എന്റെയടുത്ത് ചോദിച്ചു നിനക്ക് കുറച്ച് വെളിച്ചമുള്ള പടത്തില്‍ അഭിനയിച്ചൂടെ എന്ന്. ഞങ്ങള്‍ക്കും ഇത് കാണേണ്ട എന്നൊക്കെ ചോദിച്ചിരുന്നു,’ നരേന്‍ പറയുന്നു.
കൈതി
ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2019 ല്‍ പുറത്തിറങ്ങി ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് കൈതി. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആര്‍ പ്രകാശ്ബാബുവും എസ് ആര്‍ പ്രഭുവും ചേര്‍ന്നാണ് ഇത് നിര്‍മിച്ചത്. സിനിമയില്‍ കാര്‍ത്തിക്,നരേന്‍, അര്‍ജുന്‍ദാസ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
Content Highlight: Naren talkis about the movie Kaithi