ജയരാജിന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 4 ദി പീപ്പിള്‍. അരുണ്‍, ഭരത്, പദ്മകുമാര്‍, അര്‍ജുന്‍ ബോസ്, നരേന്‍, ഗോപിക, പ്രണതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് സാബു ചെറിയാനാണ്.
ജയരാജിന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 4 ദി പീപ്പിള്‍. അരുണ്‍, ഭരത്, പദ്മകുമാര്‍, അര്‍ജുന്‍ ബോസ്, നരേന്‍, ഗോപിക, പ്രണതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിര്‍മിച്ചത് സാബു ചെറിയാനാണ്.
സിനിമയിലെ നരേനും ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ഫോര്‍ ദി പീപ്പിള്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നരേന്‍.

നരേന്‍ Photo: nariainraam/ Insta.com
‘ഫോര്‍ ദി പീപ്പിളിലെ നാല് നായകന്‍മാരില്‍ ഒരാളായാണ് എന്നെ കാസ്റ്റ് ചെയ്തത്. ഒരു കോളേജ് വിദ്യാര്‍ത്ഥിയായി അഭിനയിക്കാമെന്ന് വിചാരിച്ച് വളരെ ഹാപ്പിയായാണ് വേറൊരു സിനിമയുടെ ഷൂട്ടിങ്ങില്‍ നിന്ന് ഞാന്‍ വന്നത്. സെറ്റില്‍ എത്തിയ ഉടനെ ജയരാജ് സാര്‍ ‘ നിന്റെ മീശ എവിടെ’ എന്നാണ് ചോദിച്ചത്.
കോളേജ് സ്റ്റുഡന്റ് അല്ലേ എന്തിനാണ് മീശ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പിന്നെയാണ് പൊലീസ് ആയിട്ടാണ് കാസ്റ്റ് ചെയ്തതെന്ന് അറിയുന്നത്. ‘ നിങ്ങള്‍ കമ്മീഷണര്‍ ഓഫ് പൊലീസ്’ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉടനെ ബാഗെടുത്തു. മറ്റൊരു സിനിമയുടെ ഷൂട്ടിന്റെ ഇടക്ക് വെച്ചാണ് ഞാന്‍ വന്നതെന്ന് പറഞ്ഞു,’ നരേന്‍ പറയുന്നു.
നായകന്‍മാര്‍ നാല് പേരില്‍ ഒരാളെന്ന് പറഞ്ഞ് പിന്നെ പൊലീസ് റോള്‍ ആണ് ചെയ്യേണ്ടത് അറിഞ്ഞപ്പോള്‍ വിഷമമായെന്നും ആ വേഷം പ്രധാനപ്പെട്ടതാണെന്ന് ജയരാജ് പറഞ്ഞുവെന്നും നരേന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രായം ആ റോളിന് പ്രശ്‌നമാണെന്ന് ജയരാജിനോട് പറഞ്ഞപ്പോള്‍ കമ്മീഷണര്‍ പൊലീസ് വേണ്ട എസ്.പി ആയാല്‍ മതിയെന്ന് പറഞ്ഞുവെന്നും നരേന്‍ പറഞ്ഞു.
എക്കോയാണ് നരേന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നു. സന്ദീപ് പ്രദീപ്, സൗരഭ് സച്ച്‌ദേവ, ബിയാന മോമിന്‍, വിനീത് തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു.
Content Highlight: Narein shares his memories of the movie For the People