അനന്തഭദ്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമ: നരേന്‍
Malayalam Cinema
അനന്തഭദ്രം എനിക്ക് ചെയ്യാന്‍ പറ്റാതെ പോയ സിനിമ: നരേന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 2nd August 2025, 10:02 pm

അടൂര്‍ ഗോപാലകൃഷ്ണന്റെ ‘നിഴല്‍ക്കുത്ത്’ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ നടനാണ് നരേന്‍. സഹനടനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് ചിത്രത്തിലെ മുരളി എന്ന കഥാപാത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. നരേന്‍ എന്ന നടന്റെ താരമൂല്യം ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു ക്ലാസ്‌മേറ്റ്‌സ്. ഇപ്പോള്‍ തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ സിനിമകള കുറിച്ച സംസാരിക്കുകയാണ് നടന്‍.

‘എനിക്ക് ചെയ്യാന്‍ കഴിയാതെ പോയ കുറേ പടങ്ങളുണ്ട്. ഒരു പത്ത് പതിമൂന്നോളം സിനിമകള്‍ ഉള്‍പ്പെടും. സിനിമ കമ്മിറ്റ് ചെയ്തതിന് ശേഷം മറ്റ് പല കാരണങ്ങള്‍ കൊണ്ട് ചെയ്യാന്‍ കഴിയാതെ പോയതാണ്. പടം മിസ് ചെയ്യുമ്പോള്‍ തന്നെ അറിയാം അതൊരു ഹിറ്റായിരിക്കുമെന്ന്. അത് അതിലേറെ വിഷമമാണ്. എനിക്ക് പറയാന്‍ പറ്റില്ല അത്രയും സിനിമകളുണ്ട്. അനന്തഭദ്രം മുതല്‍ തുടങ്ങുകയാണ്. അങ്ങനെ കുറെ സിനിമകളുണ്ട്. അത് പോലെ എനിക്ക് ഒന്ന് രണ്ട് പടങ്ങള്‍ ചെയ്യാതിരുന്നാല്‍ നന്നായിരുന്നു എന്നും തോന്നിയിട്ടുണ്ട്,’ നരേന്‍ പറയുന്നു.

അനന്തഭദ്രം

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത 2005-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. പൃഥ്വിരാജ് സുകുമാരന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ മണി, കാവ്യാ മാധവന്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, മണിയന്‍പിള്ള രാജു, റിയ സെന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. വിഷ്വല്‍ കൊണ്ടും മേക്കിങ്ങ് കൊണ്ട് മികച്ച സിനിമാനുഭവമാണ് അനന്തഭദ്രം സമ്മാനിച്ചിരുന്നത്.

 

Content highlight:  Narain says there are many films he was unable to do