മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നരേന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം, അച്ചുവിന്റെ അമ്മയിലൂടെയാണ് നായകവേഷത്തിലെത്തിയത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസ്സ്മേറ്റ്‌സ് സിനിമയില്‍ മുരളിയായെത്തിയ താരത്തെ മലാളികള്‍ ഏറ്റെടുത്തിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും നരേന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് നരേന്‍.
‘വളരെ അപൂര്‍വം അഭിനേതാക്കള്‍ക്കേ അവരുടെ കരിയര്‍ ജേര്‍ണി വളരെ സ്മൂത്തായിട്ട്് പോകുകയുള്ളു. അങ്ങനെയുള്ള ആക്ടേഴ്‌സൊക്കെ വലിയ താരങ്ങളായി വരാറുമുണ്ട്. ചിലര്‍ക്ക് ആ യാത്ര വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും.
എന്റെ കരിയര്‍ വളരെ നന്നായിട്ടാണ് തുടങ്ങിയത്. പിന്നെ വലിയൊരു താഴ്ച്ചയുണ്ടായി. പിന്നെയും ഉയര്‍ന്ന് വന്നു. ഒരു ചക്രം തിരിഞ്ഞ് വരുന്ന ഫീലാണ് എനിക്ക് കിട്ടുന്നത്. നന്നായി പോയികൊണ്ടിരിക്കുന്നതില്‍ വലിയൊരു താഴ്ച്ച വരുന്നത് വല്ലാത്ത ഒരു സിറ്റുവേഷനാണ് അത് മിക്ക ആളുകള്‍ക്കും സംഭവിക്കുന്നതാണ്.
എനിക്ക് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ പറഞ്ഞ ഒരു ഡയലോഗാണ് ഓര്‍മ വരുന്നത്. അത് ഉദാഹരണമായി പറയാം. ‘ഒരോ ലൊക്കേഷനില്‍ പോകുമ്പോഴും നമ്മള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ കഷ്ടം എന്താണെന്ന് അറിയോ, നമ്മള്‍ പറയുന്നത് ഒന്നും അവര്‍ക്ക് മനസിലാകില്ല, അവര്‍ പറയുന്നതൊക്കെ നമുക്ക് മനസിലാകുകയും ചെയ്യും’ നരേന്‍ പറയുന്നു.
മറ്റുളളവരെ പറഞ്ഞ് മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും നമ്മള്‍ പറയുന്നതൊന്നും മറ്റുള്ളവര്‍ക്ക് മനസിലാകില്ലെന്നും നരേന്‍ പറഞ്ഞു. എന്നാല്‍ നമ്മുടെ ജേര്‍ണി നമുക്ക് മാത്രമെ അറിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Narain is talking about his career and journey in cinema