ഡയാന രാജകുമാരിയാകാന്‍ മുഖം മാറ്റി നവോമി വാട്‌സ്
Movie Day
ഡയാന രാജകുമാരിയാകാന്‍ മുഖം മാറ്റി നവോമി വാട്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2013, 2:00 pm

[]ഡയാന രാജകുമാരിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിനായി സ്വന്തം മുഖം തന്നെ മാറ്റാന്‍ തയ്യാറായിരിക്കുകയാണ് ഹോളിവുഡ് താരം നവോമി വാട്‌സ്. മുഖത്തിന്റെ വലതുഭാഗമാണ് നവോമി മാറ്റിയിരിക്കുന്നത്.

##ഡയാന യാകാന്‍ വലിയ തയ്യാറെടുപ്പുകളാണ് നവോമി നടത്തുന്നത്. ഡയാനയുടെ ശരീരഭാഷകളും മറ്റും പഠിച്ചിരുന്നു നവോമി. അതിനിടയിലാണ് മുഖത്തിന്റെ ഒരു ഭാഗം മാറ്റിയിരിക്കുന്നത്.[]

“ഡയാന” എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കാഴ്ച്ചയില്‍ മാത്രമല്ല ഡയാനയുടെ സംസാര ശൈലിയും മുഖം തിരിക്കുന്ന രീതിയും അതേ പോലെ പകര്‍ത്തുന്നതിനായാണ് മുഖത്ത് മാറ്റങ്ങള്‍ വരുത്തിയതെന്ന് നവോമി പറയുന്നു.

ജനങ്ങള്‍ ഡയാനയായി തന്നെ എങ്ങനെ സ്വീകരിക്കുമെന്നതിനെ കുറിച്ച് അറിയില്ലെന്നും പരമാവധി വിമര്‍ശനങ്ങള്‍ കുറക്കാനുള്ള ശ്രമത്തിലാണെന്നും നവോമി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡയാനയായി അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷവും അതുപോലെ സമ്മര്‍ദ്ദവുമുണ്ട്. യഥാര്‍ത്ഥ ഡയാന രാജകുമാരിയുമായി തന്നെ താരതമ്യപ്പെടുത്തുമല്ലോ എന്നോര്‍ത്താണ് ഏറ്റവും കൂടുതല്‍ ഭയം. നവോമി പറഞ്ഞു.