ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ മുംബൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത് ജസ്പ്രീത് ബുംറയാണ്.
നിലവില്‍ മത്സരത്തില്‍ എട്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സാണ് പഞ്ചാബ് നേടിയത്. 16 പന്തില്‍ 22 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയെയാണ് പഞ്ചാബിന് നഷ്ടമായത്. ദീപക് ചഹറിനാണ് വിക്കറ്റ്.
എന്നാല്‍ മത്സരത്തിലെ രണ്ടാം ഓവറിനെത്തിയ ജസ്പ്രീത് ബുംറയുടെ പന്തില്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ ക്യാച്ച് മിസ്സാക്കിയതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. സ്ലിപ്പിലുണ്ടായിരുന്ന നമന്‍ ധിര്‍ ആയിരുന്നു പ്രഭ്‌സിമ്രാന്റെ ക്യാച്ച് വിട്ടത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് നമന്‍ ദിര്‍.
2026ലെ ഐ.പി.എല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ വിട്ട ഫീല്‍ഡറായി മാറുകയാണ് നമന്‍. ഏഴ് ക്യാച്ചുകളാണ് താരം ഇതുവരെ വിട്ടുകളഞ്ഞത്.