എഡിറ്റര്‍
എഡിറ്റര്‍
ക്ഷേത്രത്തിന് സമീപം അറവുമാലിന്യം നിക്ഷേപിച്ച് വര്‍ഗ്ഗീയ കലാപത്തിന് ശ്രമം;ബി.ജെ.പി പ്രവര്‍ത്തകന്റെ മകനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി
എഡിറ്റര്‍
Friday 1st September 2017 4:13pm

 


തിരുവന്തപുരം: ഒരു മാസകാലത്തോളം അറവുമാലിന്യവും ഭക്ഷണാവിശിഷടങ്ങളും ക്ഷേത്രപരിസരത്ത് നിക്ഷേപിച്ച് വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ച ബി.ജെ.പി നേതാവും കേരള കാറ്ററിംഗ് ഉടമയുമായ ഗിരീഷിന്റെ മകനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി.

കാറിലെത്തി മാലിന്യം നിക്ഷേപിക്കുകയായിരുന്ന ഗിരീഷിന്റെ മകനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
ഒരുമാസത്തിലധികമായി അര്‍ദ്ധരാത്രികളില്‍ നേമത്തെ ശിവക്ഷേത്രം, വെള്ളായണിയിലെ ചെറുബാലമന്ദം ശിവക്ഷേത്രപരിസരം, പൊന്നുമംഗലത്തെ മെരിലാന്‍ഡ് സ്റ്റുഡിയോ പരിസരം എന്നിവിടങ്ങളില്‍ അറവുമാലിന്യം സ്ഥിരമായി നിക്ഷേപിക്കാറുണ്ടായിരുന്നു. ഇത് പ്രദേശത്ത് വ്യാപക പ്രചരണങ്ങള്‍ക്കിടയാക്കിയിരുന്നു.


Also read ‘തള്ളുമായി മോദിപ്പട’; നോട്ടു നിരോധനം വിജയമായിരുന്നെന്ന ഷാഷ്ടാഗുമായി ട്വിറ്ററില്‍ കേന്ദ്ര മന്ത്രിമാര്‍


നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആളെ തിരിച്ചറിയുകയോ വാഹന നമ്പര്‍ കണ്ടെത്തുകയോ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചലില്‍ കാറിലെത്തിയ ഗിരീഷിന്റെ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഗിരീഷിന്റെ മകനെതിരെ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് കേസ് രജിസ്ട്രര്‍ ചെയ്‌തെന്നും നേമം പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ശുചിത്വ മിഷന്‍ പരിപാടികളും പ്രചരണങ്ങളും നടക്കുമ്പോള്‍ തന്നെയാണ് ബി.ജെ.പി നേതാവിന്റെ മകന്‍ അറസ്റ്റിലായത്. ക്ഷേത്രപരിസരത്ത് അറവുമാലിന്യം നിക്ഷേപിച്ച് ചെയ്തത് അഹിന്ദുക്കാളാണെന്ന് വരുത്തി തീര്‍ത്ത് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ഗിരീഷിന്റെ പദ്ധതിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചിരുന്നു. മുമ്പ് ക്ഷേത്ര പരിസരത്ത് അറവു മാലിന്യം നിക്ഷേപിച്ച് വര്‍ഗ്ഗീയ കലാപത്തിന് തീവ്ര ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്ന് രാഹൂല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

 

Advertisement