ആ സിനിമ കഴിഞ്ഞപ്പോൾ അഭിനയം എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു: നസ്‌ലെൻ
Film News
ആ സിനിമ കഴിഞ്ഞപ്പോൾ അഭിനയം എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു: നസ്‌ലെൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 22nd April 2024, 9:01 am

തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിനു മുമ്പോ തന്റെ കഥാപാത്രത്തെ ഇത്രയും കൂടുതൽ ആളുകൾ അറിയുമെന്ന് കരുതിയിരുന്നില്ലെന്ന് നസ്‌ലെൻ. തന്റെ ക്യാരക്ടർ ഇത്രയും റീച് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും അതിന്റെ ഷൂട്ട് കഴിഞ്ഞപ്പോൾ പോലും അഭിനയം തന്നെക്കൊണ്ട് പറ്റുമോയെന്ന് താൻ ചിന്തിച്ചിരുന്നെന്നും നസ്‌ലെൻ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘തണ്ണീർമത്തൻ ദിനങ്ങൾ ചെയ്യുമ്പോഴോ ഇറങ്ങുന്നതിനു മുമ്പോ ഇത്രയും അഭിനന്ദനം കിട്ടും എന്ന് ഞാൻ കരുതിയിരുന്നില്ല. നമ്മൾ ചെയ്ത ക്യാരക്ടർ ആളുകളുടെ ഇടയിൽ ഇത്രയും റീച് ഉണ്ടാക്കും എന്നൊന്നും വിചാരിച്ചിട്ടില്ല. തണ്ണീർമത്തൻ മുഴുവൻ കഴിഞ്ഞപ്പോഴും ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോ എന്ന് ഞാൻ ചിന്തിച്ചിരുന്നു.

അത് ഓൺലൈൻ കൗണ്ടറാണ്. അത് സ്ക്രിപ്റ്റിൽ ഒന്നുമില്ല. ഗിരീഷേട്ടന്റെയും ഡിനോ ചേട്ടന്റെയും പ്രോപ്പർ ആയൊരു ഗൈഡൻസ് അതിന് ഉണ്ടായിരുന്നു. ഡിനോ ചേട്ടൻ ഒരുപാട് ടൈം സ്പെൻഡ്‌ ചെയ്തിട്ടുണ്ട്. ഗിരീഷേട്ടനും അറിയാം എന്താണ് വീക്ക് പോയിന്റ് എന്നൊക്കെ,’ നസ്‌ലെന്‍ പറഞ്ഞു.

2024ല്‍ തിയേറ്ററില്‍ എത്തി റെക്കോഡുകള്‍ സൃഷ്ടിച്ച ചിത്രമായ പ്രേമലുവാണ് നസ്‌ലെന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രേമലു.

ഒരുപാട് നാളിന് ശേഷം മലയാളത്തില്‍ എത്തിയ മികച്ച റോമാന്റിക് -കോമഡി എന്റര്‍ടൈനറാണ് ചിത്രം. മമിത ബൈജു, ശ്യാം മോഹന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം തെലുങ്കിലും പോസിറ്റീവായ പ്രതികരണങ്ങള്‍ നേടിയിരുന്നു.

Content Highlight: Nalslen says that after thanneermthan dhingal After all, he  was wondering if acting was the program for him