എഡിറ്റര്‍
എഡിറ്റര്‍
ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ 21 ദിവസം കൊടും കാട്ടില്‍
എഡിറ്റര്‍
Sunday 23rd June 2013 1:54pm

Naked-&-Afraid

ഭക്ഷണവും വെള്ളവും വസ്ത്രവുമില്ലാതെ ആറ് ആണും ആറ് പെണ്ണും 21 ദിവസം കൊടും കാട്ടില്‍. പറഞ്ഞ് വരുന്നത് പുതിയ ഹോളിവുഡ് സിനിമയെ പറ്റിയല്ല, ഡിസ്‌കവറി ചാനലിലെ പുതിയ റിയാലിറ്റി ഷോയെ പറ്റിയാണ്.

നേക്കഡ് ആന്‍ഡ് എഫ്രൈഡ് എന്ന് പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന പന്ത്രണ്ട് പേര്‍ നഗരജീവിതത്തില്‍ നിന്ന് 21 ദിവസം വിട്ട് നില്‍ക്കുന്നു എന്നതാണ് പ്രത്യേകത.

Ads By Google

പുതിയ റിയാലിറ്റി ഷോ ഇന്ന് മുതല്‍ ഡിസ്‌കവറി ചാനലില്‍ പ്രക്ഷേപണം ആരംഭിക്കും. ഓരോ ആഴ്ച്ചയും അപരിചിതരായ പുരുഷനും സ്ത്രീയും കാട്ടില്‍ ഒന്നിച്ച് താമസിക്കും.

ഇവര്‍ ഇവിടെ എങ്ങനെ അതിജീവിക്കുന്നു എന്നതാണ് ഷോ. ഇവരുടെ ഓരോ പ്രവര്‍ത്തികളും ക്യാമറയില്‍ പകര്‍ത്തുന്നതായിരിക്കും. നഗ്നരായി അപരിചിതരായ രണ്ട് പേര്‍ എങ്ങനെ ഒന്നിച്ച് നില്‍ക്കും, കാട്ടില്‍ ഇവരുടെ പെരുമാറ്റം എങ്ങനെയാവും എന്നൊക്കെയല്ലെ ആലോചിക്കുന്നത്.

എല്ലാത്തിനും ഉത്തരം നല്‍കാനായി ഇന്നുമുതല്‍ ഡിസ്‌കവറി ചാനലില്‍ നേക്കഡ് ആന്‍ഡ് എഫ്രൈഡ് എത്തുകയാണ്. മാലിദ്വീപ്, പനാമ, ബോറീനോ,ലൂസിയാനോ, കോസ്റ്ററിക്ക, ടാന്‍സാനിയ എന്നീ കാടുകളിലാണ് മത്സരാര്‍ത്ഥികള്‍ താമസിക്കുക.

Advertisement