കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് എസ്.ഡി.പി.ഐയാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടുമാണ് ഇത്തരം പ്രചാരണം; മന്ത്രി കടകംപള്ളിയുടെ ഇസ്‌ലാമിക തീവ്രവാദികളെന്ന പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ്
Kerala News
കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് എസ്.ഡി.പി.ഐയാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടുമാണ് ഇത്തരം പ്രചാരണം; മന്ത്രി കടകംപള്ളിയുടെ ഇസ്‌ലാമിക തീവ്രവാദികളെന്ന പരാമര്‍ശത്തിനെതിരെ യൂത്ത് ലീഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 5:45 pm

കോഴിക്കോട്: അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്‌ലാമിക തീവ്രവാദികളെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്റിനെതിരെ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.

എസ്.ഡി.പി.ഐ എന്ന് പറയാതെ ഇസ്‌ലാമിക തീവ്രവാദം എന്ന പറഞ്ഞതിനെതിരെയാണ് നജീബ് കാന്തപുരത്തിന്റെ വിമര്‍ശനം.കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേല്‍വിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിന്‍ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് എസ്.ഡി.പി.ഐയാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വര്‍ഗീയത കത്തിക്കാന്‍ വേണ്ടിയായിരുന്നെന്നും നജീബ് പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കടകംപള്ളി സുരേന്ദ്രന്‍ എന്ന മന്ത്രി പഴയ ട്വിറ്റര്‍ പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വര്‍ഗീയത പരത്തുക എന്നത് തന്നെയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

‘അഭിമന്യൂ.. ഇസ്‌ലാമിക തീവ്രവാദികള്‍ ഇല്ലാതാക്കിയതാണ്.. നന്മ നിറഞ്ഞ ഈ ചിരി പക്ഷേ ഒരിക്കലും മായില്ല.. അഭിമന്യൂ കോറിയിട്ട മുദ്രാവാക്യവും..’വര്‍ഗീയത തുലയട്ടെ’ എന്നായിരുന്നു മന്ത്രി കടകംപള്ളിയുടെ പോസ്റ്റ്.

നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേല്‍വിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളില്‍ ഇസ്‌ലാമിക തീവ്രവാദികള്‍ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിന്‍ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വര്‍ഗീയത കത്തിക്കാന്‍ വേണ്ടിയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കടകംപള്ളി സുരേന്ദ്രന്‍ എന്ന മന്ത്രി പഴയ ട്വിറ്റര്‍ പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്. രണ്ട് കൂട്ടരുടെയും ഉദ്ദേശം പറ്റാവുന്ന വിധം തെറ്റിദ്ധരിപ്പിച്ച് ആവുന്നത്ര വര്‍ഗീയത പരത്തുക എന്നത് തന്നെയാണ്. വര്‍ഗീയത ‘പൂത്തുലയട്ടെ’ എന്നാണ് കടകംപള്ളിയും ഉത്തരേന്ത്യന്‍ സംഘിയും ഒരുമിച്ചു പറയുന്നതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ