സിനിമാലോകം മോഹിപ്പിച്ചിരുന്നില്ല : നൈല ഉഷ
Movie Day
സിനിമാലോകം മോഹിപ്പിച്ചിരുന്നില്ല : നൈല ഉഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th December 2013, 12:49 pm

[]നൈല ഉഷ യഥാര്‍ത്ഥത്തില്‍ ഒരു ഭാഗ്യ താരമാണ്. സിനിമയുടെ ലോകത്തേക്കുള്ള അവസരം നിരവധി തവണ ലഭിച്ചിട്ടും വേണ്ടെന്ന് വെക്കുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍.

എങ്കിലും സിനിമ നൈലയെ വിടാന്‍ ഒരുക്കുമല്ലായിരുന്നു. ദുബായിലെ റേഡിയോ ജോക്കിയില്‍ നിന്ന് മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയതിന്റെ സന്തോഷം നൈലയ്ക്ക് ഏറെയുണ്ട്.

എങ്കിലും ദുബായിലെ റോഡിയോ ജോക്കിയുടെ ജോലി വിട്ട് സിനിമാ അഭിനയം തുടരാനൊന്നും നൈല ഒരുക്കമല്ല.

ആദ്യ ചിത്രമായ കുഞ്ഞനന്തന്റെ കടയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാമെന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് നൈല സിനിമാ താരമാകുന്നത്.

കുഞ്ഞനന്തന്റെ കടയുടെ കാസ്റ്റും ക്രൂവുമെല്ലാം വളരെ വലുതായിരുന്നു. സലിം അഹമ്മദ് സാറിന്റെ ചിത്രം. മമ്മൂട്ടിയാണ് നായകന്‍. കേട്ടപ്പോള്‍ എനിക്കും തോന്നി ഒന്ന് അഭിനയിച്ചു നോക്കാമെന്ന്. അങ്ങനെയാണ് കുഞ്ഞനന്തന്റെ കടയില്‍ ഞാനും ഭാഗമായത്.

അതിനുശേഷം ഒത്തിരി പ്രൊജക്ടുകള്‍ വന്നിരുന്നു. ജോലി ഉപേക്ഷിച്ചു പോകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് അവയെല്ലാം വേണ്ടെന്നു വച്ചത്. പുണ്യാളന്‍ അഗര്‍ബത്തീസില്‍ 10 ദിവസത്തെ ഷൂട്ടിങ് മാത്രമായതിനാലാണ് അതിന്റെ ഭാഗമാകാന്‍ എനിക്കു സാധിച്ചത്.
– നൈല പറയുന്നു.

ഇതുവരെയും പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമ കണ്ടിട്ടില്ല. ദുബായില്‍ ആര്‍.ജെ ആയി വര്‍ക്ക് ചെയ്യുകയാണ് ഇപ്പോള്‍. ഇവിടെ ചിത്രം ഡിസംബര്‍ 19 ന് മാത്രമേ റിലീസ് ചെയ്യൂ. 19-ാം തീയതിക്കായി ഇപ്പോള്‍ കാത്തിരിക്കുകയാണെന്നും നൈല പറയുന്നു.

എന്റെ റിയല്‍ ലൈഫ്‌ലുക്ക് ആണ് പുണ്യാളന്‍ അഗര്‍ബത്തീസിലും ഉള്ളത്. ഞാന്‍ വര്‍ക്ക് ചെയ്യുന്നതും ഒരു മള്‍ട്ടിനാഷണ്‍ ഫേമിലാണ്. 9 നെറ്റ്‌വര്‍ക്കുകള്‍ ചേര്‍ന്ന ഒരു സ്ഥാപനമാണിത്.

പുണ്യാളനിലും അതുപോലെ തന്നെയാണ്. ഇതിലെ ക്യാരക്ടറും ലുക്കും കോസ്റ്റിയൂംസുമെല്ലാം എന്റേതു തന്നെ. എന്റെ ഡ്രസുകള്‍ തന്നെയാണ് സിനിമയിലും ഉപയോഗിച്ചത്. ഇതില്‍ ഞാന്‍ അഭിനയിക്കുകയാണെന്ന തോന്നലേ ഉണ്ടായിട്ടില്ല- നൈല പറയുന്നു.