ആന്റണി വര്‍ഗീസ് പെപെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ആര്‍.ഡി.എക്സ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് നഹാസ് ഹിദായത്ത്. ആക്ഷന്‍ ചിത്രമായ ആര്‍.ഡിഎക്സിലൂടെ വലിയ വിജയമായിരുന്നു നഹാസ് സ്വന്തമാക്കിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി തന്റെ രണ്ടാമത്തെ ചിത്രമായ ഐ ആം ഗെയിമുമായി തിയേറ്ററുകളിലേക്കെത്താന്‍ തയ്യാറെടുക്കുകയാണ് നഹാസ്.

ഐ ആം ഗെയിo. Photo: District

സെപ്റ്റംബര്‍ മൂന്നിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് റിലീസിന് തയ്യാറെടുക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഫാന്റസി ആക്ഷന്‍ ഴോണറിലൊരുക്കിയ ഐ ആം ഗെയിമിന്റെ അപ്ഡേറ്റുകളെല്ലാം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വമ്പന്‍ പ്രൊമോഷന്‍ ഇവന്റുകളാണ് ചിത്രത്തിന്റെ അണിയപ്രവര്‍ത്തകര്‍ തയ്യാറാക്കിയിട്ടുള്ളത്.

ചിത്രത്തില്‍ ഒരു ഫാന്റസി എലമെന്റ് ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പറയുകയാണ് നഹാസ്. ട്രെയ്‌ലര്‍ കണ്ട് ഒന്നും കണക്ടായില്ലെന്ന് പലരും പറഞ്ഞെങ്കിലും തന്നെ പോലൊരു സാധാരണക്കാരന് കണക്ടായ ചിത്രമാണ് ഐ ആം ഗെയിമെന്നും അതിനാല്‍ തിയേറ്ററില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് വിശ്വാസമുണ്ടെന്നും നഹാസ് പറഞ്ഞു.

‘ട്രെലയ്‌ലറില്‍ ഒന്നും പുറത്തുവിടാത്ത ഒരു എലമെന്റ് ചിത്രത്തിലുണ്ട്. അത് ഞങ്ങള്‍ ഹൈഡ് ചെയ്ത് വെച്ചതാണ്. സിനിമ കാണുമ്പോള്‍ എല്ലാവര്‍ക്കും കണക്ടാവുന്ന ഒന്നായിരിക്കും അത്. ഒരു ഫാന്റസി എലമെന്റ് ചിത്രത്തിലുണ്ട്. ട്രെയ്‌ലര്‍ കണ്ടിട്ട് ഇത് കണക്ട് ചെയ്യാന്‍ പാടുള്ള സിനിമയായിരിക്കും എന്ന് എന്റെ അടുത്ത് ഒരുപാട് പേര്‍ പറഞ്ഞിരുന്നു.

Photo: X.com

പക്ഷേ അങ്ങനെയല്ല, കാരണം എന്നെ സംബന്ധിച്ച് ഇമോഷന്‍ കണക്ടായാല്‍ മാത്രമേ ഒരു സിനിമ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇതിനകത്ത് ഗാംബ്ലിങ്ങെല്ലാം അതിലെ ബാക്ക്‌ഡ്രോപ്പാണ്. ആളുകള്‍ക്ക് വളരെ ഈസിയായി കണക്ടാവുന്ന ഒരു ഇമോഷന്റെ മുകളിലാണ് ഇതെല്ലാം നമ്മള്‍ ബില്‍ഡ് ചെയ്ത് വെച്ചിരിക്കുന്നത്. സാധാരണക്കാരനായ എനിക്ക് ചിത്രം കണക്ടായെങ്കില്‍ അത് എല്ലാവര്‍ക്കും കണക്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ നഹാസ് പറഞ്ഞു.

Content Highlight: Nahas Hidhayath talks about his upcoming movie I’m Game