'കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ' അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാന്‍ പെറ്റ മകനിലെ ആദ്യ ഗാനം പുറത്ത്
song video
'കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ' അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന നാന്‍ പെറ്റ മകനിലെ ആദ്യ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 11th May 2019, 4:15 pm

മഹാരാജാസില്‍ വെച്ച് കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ ജീവിത കഥ പറയുന്ന ‘നാന്‍ പെറ്റ മകന്‍’ സിനിമയുടെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കൈതോല ചുറ്റും കെട്ടി കെഴക്കൂന്നാരോ വന്നേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.

സജി എസ്. പാലമേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘101 ചോദ്യങ്ങള്‍” ഫെയിം മിനന്‍ ജോണാണ് അഭിമന്യുവായി തിരശീലയില്‍ എത്തുന്നത്. റെഡ് സ്റ്റാര്‍ മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിമന്യുവിന്‍റെ  അമ്മയായി സീമ.ജി.നായരാണ് വേഷമിടുന്നത്.

2012ല്‍ ‘101 ചോദ്യങ്ങള്‍” എന്ന ചിത്രത്തിലെ പ്രകടനത്തിന് ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്?കാരം മിനന്‍ നേടിയിരുന്നു. ശ്രീനിവാസനും ഇന്ദ്രന്‍സും ”നാന്‍ പെറ്റ മകനി”ല്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. അഭിമന്യുവിന്റെ അച്ഛന്റെ വേഷത്തിലാണ് ശ്രീനിവാസന്‍ അഭിനയിക്കുന്നത്.

ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കാണ്? സിനിമയുടെ ഫസ്റ്റ്? ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.