എഡിറ്റര്‍
എഡിറ്റര്‍
കുതിരവട്ടത്തെയും ഊളമ്പാറയിലെയും അന്തേവാസികള്‍ ആരുടേയും തമാശയല്ല; എം.എം മണിയുടെ ഊളമ്പാറ പ്രസ്താവനക്കെതിരെ എന്‍ പ്രശാന്ത് നായര്‍
എഡിറ്റര്‍
Sunday 23rd April 2017 7:52pm

 

കോഴിക്കോട്: വൈദ്യൂത മന്ത്രി എം.എം മണിയുടെ ഈളമ്പാറ പരാമര്‍ശത്തിനെതിരെ മുന്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് നായര്‍ ഐ.എ.എസ്. കുതിരവട്ടത്തേയും ഊളമ്പാറയിലെയും അന്തേവാസികള്‍ ആരുടെയും തമാശയല്ലെന്നും ഒരു തവണ എങ്കിലും അവിടെ പോയി യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസ്സിലാവുമെന്നുമായിരുന്നു പ്രശാന്തിന്റെ പ്രതികരണം.


Also read ‘സുരക്ഷ ഇനി ഞങ്ങള്‍ക്ക് മാത്രം’; മുന്‍ മുഖ്യമന്ത്രിമാരുടെ സുരക്ഷ പിന്‍വലിച്ച് യോഗി സര്‍ക്കാര്‍ 


മൂന്നാറില്‍ കയ്യേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഊളമ്പാറയ്ക്ക് വിടണമെന്നായിരുന്നു എം.എം മണിയുടെ പ്രസ്താവന. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി പ്രശാന്ത് നായരെത്തിയത്.

പാപ്പാത്തിച്ചോലയില്‍ കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് തകര്‍ത്ത നടപടിയെക്കുറിച്ച് സംസാരിക്കവേയായിരുന്നു സബ്കളക്ടറെ ഊളമ്പാറയിലേക്ക് അയക്കണമെന്ന് എം.എം മണി പറഞ്ഞിരുന്നത്. ഇടുക്കിയിലെ മതചിഹ്നങ്ങള്‍ എല്ലാം പട്ടയമില്ലാത്തിടത്താണെന്നും അത് പൊളിയ്ക്കാന്‍ ഒരു കോന്തന്‍ വന്നാല്‍ അവന് തലയ്ക്ക് സുഖമില്ല. ഈളമ്പാറയ്ക്ക് വിടണം എന്നായിരുന്നു മണി ഇന്നലെ പറഞ്ഞിരുന്നത്.

ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കവേ മന്ത്രി വീണ്ടും ഈളമ്പാറ പരാമര്‍ശവുമായ് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരായിരുന്നു ഇത്തവണത്തെ പ്രസ്ഥാവന. ‘പ്രതിപക്ഷ നേതാവിനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയുകയാണ് അയാള് വിഡ്ഡിയുടെ സ്വര്‍ഗ്ഗത്തിലാണ്. ഊളമ്പാറയ്ക്ക് അയയ്‌ക്കേണ്ടത് ചെന്നിത്തലയേയും അയാളുടെ നേതാക്കളെയുമാണ്’ എന്നായിരുന്നു മണി പറഞ്ഞിരുന്നത്.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്

‘കുതിരവട്ടം, ഊളമ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികള്‍ ആരുടെയും തമാശയല്ല. അവിടെ ഒരു തവണ എങ്കിലും പോയി അവിടത്തെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇപ്പറഞ്ഞത് മനസ്സിലാവും.

#കുതിരവട്ടക്കാര്‍ക്കൊപ്പം
#ഊളമ്പാറക്കാര്‍ക്കൊപ്പം’

Advertisement