ഈ ഓണക്കാലത്ത് മൈജിയില്‍ നിങ്ങളെ കാത്തിരിക്കുന്നു മൈക്രോ വേവ് ഓവനുകളുടെ വിപുലമായ കളക്ഷന്‍
Dool Plus
ഈ ഓണക്കാലത്ത് മൈജിയില്‍ നിങ്ങളെ കാത്തിരിക്കുന്നു മൈക്രോ വേവ് ഓവനുകളുടെ വിപുലമായ കളക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2025, 6:57 pm

ഈ ഓണത്തിന് നമ്മുടെ കിച്ചണിലും വേണ്ടേ കുറച്ച് പുതുമയൊക്കെ. ജോലിയെല്ലാം കുറച്ച് എളുപ്പമാക്കുകയും ചെയ്യാം. അങ്ങനെയാണെങ്കില്‍ മൈജിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് സ്‌റ്റൈലിഷ് മോഡലുകളിലും വിവിധ ബ്രാന്‍ഡുകളിലുമുള്ള മൈക്രോവേവ് ഓവനുകളാണ്.

ഒരു മൈക്രോവേവ് ഓവന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഒന്നിലധികം സംശയങ്ങള്‍ ഉണ്ടായേക്കാം. വിവിധ ഫീച്ചറുകളില്‍ ഉള്ള മൈക്രോവേവ് ഓവനുകള്‍ നമ്മുടെ വിപണിയില്‍ ഉണ്ട്. ഓവന്‍ തെരഞ്ഞെടുക്കുമ്പോള്‍ നമ്മുടെ ബജറ്റിന് അനുസരിച്ചുള്ളതും അടുക്കളയ്ക്കിണങ്ങുന്നതും ആയിരിക്കണം.

ഗ്രില്‍ മൈക്രോവേവ് ഓവന്‍, സോളോ മൈക്രോവേവ് ഓവന്‍, കണ്‍വെന്‍ഷന്‍ മൈക്രോവേവ് ഓവന്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള ഓവനുകളാണ് വിപണിയില്‍ ഉള്ളത്. ഇവിടെ നമ്മുടെ ആവശ്യം എന്താണോ അതിനനുസൃതമായ ഒന്ന് തെരഞ്ഞെടുക്കുക.

ബേക്കിംഗ്, ഗ്രില്ലിംഗ് തുടങ്ങിയ പാചകങ്ങള്‍ക്കാണെങ്കില്‍ കണ്‍വെന്‍ഷന്‍ മൈക്രോവേവ് ഓവനുകള്‍ തിരഞ്ഞെടുക്കാം. റീറഹീറ്റിങ് പോലുള്ള സാധാരണമായ പാചകമാണ് ചെയ്യേണ്ടതെങ്കില്‍ സോളോ ഓവനുകളാണ് നല്ലത്. ഇതോടൊപ്പം ഓവനുകളുടെ വലുപ്പം, കപ്പാസിറ്റി, ഡിസൈന്‍, മോഡല്‍ എന്നിവയും പരിശോധിക്കണം.

ഓവന്‍ ഉള്‍പ്പെടെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പ്രോഡക്ടുകള്‍ മൈജിയില്‍ നിന്നും മൈജി ഫ്യൂച്ചറില്‍ നിന്നും പര്‍ച്ചേസ് ചെയ്യാന്‍ പണം ഒരു വില്ലനാകുകയുമില്ല. കാരണം ഏറ്റവും ലളിതമായ ഇ.എം.ഐ ഓപ്ഷനുകളും സീറോ ഡൗണ്‍ പേയ്മെന്റുകളുമല്ലേ മൈജി നിങ്ങള്‍ക്കായി നല്‍കുന്നത്. ഒപ്പം ഈ ഓണത്തിന് മൈജിയില്‍ നിന്ന് പര്‍ച്ചേസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് 25 കോടി രൂപയുടെ ഡിസ്‌ക്കൗണ്ടുകളും സമ്മാനങ്ങളുമാണ്.

25 പേര്‍ക്ക് ടൊയോട്ട ഗ്ലാന്‍സ കാറുകളും 60 ഇന്റര്‍നാഷണല്‍ ട്രിപ്പുകളും 30 സ്‌കൂട്ടറുകളും 30 പേര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും 30 പേര്‍ക്ക് ഓരോ പവന്‍ ഗോള്‍ഡ് കോയിനുമാണ് മൈജി മാസ് ഓണം സീസണ്‍ ത്രീയിലൂടെ നേടാനാകുക.

ഇതിനുപുറമെ ഓരോ പര്‍ച്ചേസിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്നിലൂടെ റഫ്രിജറേറ്റര്‍, ടിവി, സ്മാര്‍ട്ട്‌ഫോണ്‍, പാര്‍ട്ടി സ്പീക്കര്‍, വാഷിംഗ് മെഷീന്‍, ക്യാബിന്‍ ട്രോളി ബാഗ്, ഡഫിള്‍ ട്രോളി ബാഗ് എന്നിവയും സ്വന്തമാക്കാനാകും. വിവിധ ബ്രാന്‍ഡുകളുടെ ഓഫറുകളും ഡിക്കൗണ്ടുകളും നിങ്ങളെ കാത്തിരിക്കുന്നു. ഇതിനെല്ലാം പുറമെ എക്സ്റ്റന്‍ഡന്‍സ് വാറണ്ടി പ്ലാനുകളും പ്രൊട്ടക്ഷന്‍ പ്ലാനുകളും മൈജി ഉറപ്പുനല്‍കുന്നു. ഇത്തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അത് നല്‍കുന്നതിലാണ് കാര്യം. അക്കാര്യത്തില്‍ മൈജി നിങ്ങളോട് 100 ശതമാനം നീതി പുലര്‍ത്തുന്നു.

content highlights: myG Onam mass Onam season 3, micro wave oven