മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായകിയാണ് സയനോര ഫിലിപ്പ്. തന്റെ നിലപാടുകൾ ശക്തമായി പറയുന്ന അവർ സൈബറാക്രമണത്തിനും ഇരയായിട്ടുണ്ട്. ഇപ്പോൾ തന്റെ മകളെക്കുറിച്ച് സംസാരിക്കുകയാണ് നടി.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായകിയാണ് സയനോര ഫിലിപ്പ്. തന്റെ നിലപാടുകൾ ശക്തമായി പറയുന്ന അവർ സൈബറാക്രമണത്തിനും ഇരയായിട്ടുണ്ട്. ഇപ്പോൾ തന്റെ മകളെക്കുറിച്ച് സംസാരിക്കുകയാണ് നടി.
താൻ മോഡേർ ആയിട്ടുള്ള ഡ്രസുകൾ ഇടുമ്പോൾ തന്റെ മകൾ എന്തിനാണ് അത്തരം ഡ്രസുകൾ ഇടുന്നതെന്ന് ചോദിക്കാറുണ്ടെന്ന് പറയുകയാണ് സയനോര ഫിലിപ്പ്.
‘മകളാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക്. അവൾ എപ്പോഴും എന്നോട് പറയാറുണ്ട് ‘മമ്മാ ഒന്ന് മതിയാക്കുമോ’ എന്ന്.

എന്റെ വളരെ മോശം അവസ്ഥകളിലൂടെ കടന്ന് പോകുന്നതും അതിനെ നേരിടുന്നതും അവൾ കണ്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ വിചാരിക്കും അവൾ പെട്ടെന്ന് പക്വത വന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടും കേട്ടും വളർന്നത് കൊണ്ടായിരിക്കുമെന്ന്. എനിക്കിപ്പോൾ നല്ലൊരു കൂട്ടുകാരിയായി മാറിയിട്ടുണ്ട്.
എന്റെ അടുത്ത് അവൾ ചോദിച്ചിട്ടുണ്ട് ‘എന്തിനാ മമ്മാ കാലൊക്കെ കാണിക്കുന്ന ഡ്രസ് ഇടുന്നത്’ എന്ന്,’ സയനോര ഫിലിപ്പ് പറയുന്നു.
അപ്പോൾ താൻ മകളോട് സൊസൈറ്റിക്കിഷ്ടം തടി കുറഞ്ഞ വെളുത്ത ആളുകളെ മാത്രമാണെന്നും അത്തരം സ്റ്റീരിയോടൈപ്പ് മാത്രമാണ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ കാണുന്നുള്ളുവെന്ന് പറഞ്ഞെന്നും സയനോര പറയുന്നു.
കറുത്ത് തടിച്ച ഭംഗിയുള്ള ആളുകളുണ്ടെന്നും തനിക്കവരെ പ്രതിനിധീകരിക്കണമെന്നും സയനോര കൂട്ടിച്ചേർത്തു. ഇതും നല്ല കാര്യമാണെന്ന് ആളുകൾ മനസിലാക്കട്ടെയെന്നും അതിൽ മറ്റൊന്നും കലർത്തേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.
താൻ എന്തെങ്കിലും പ്രശ്‌നം വരാൻ സാധ്യതയുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്യുന്നതെങ്കിൽ താൻ മകൾക്ക് കാണിച്ചുകൊടുക്കുമെന്നും അപ്പോൾ മകൾ തന്നോട് ശരിക്കും പോസ്റ്റ് ചെയ്യണോയെന്ന് ചോദിക്കുമെന്നും സയനോര പറഞ്ഞു.
Content Highlight: My daughter asks me why I wear a dress that shows my legs says Sayanora Philip