ദിലീപ്, മംമ്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മൈ ബോസ് ഉടന്‍ തിയേറ്ററുകളിലെത്തും. മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരന്റെയും അയാളുടെ ബോസിന്റെയും കഥയാണ് മൈ ബോസ് പറയുന്നത്.
ദിലീപാണ് അലസനായ ഐ.ടി ഉദ്യോഗസ്ഥനായി എത്തുന്നത്. മംമ്ത മോഹന്‍ദാസ് കര്‍ക്കശക്കാരിയായ ബോസിന്റെയും വേഷത്തിലെത്തുന്നു. യൂറോപ്യന്‍ ആരാധകനായ മനു വര്‍മ(ദിലീപ്)യ്ക്ക് കേരളത്തോടും കേരള സംസ്‌കാരത്തോടും പുച്ഛമാണ്.[]
ബി.ടെക് കഴിഞ്ഞ് എങ്ങനെയെങ്കിലും യൂറോപ്യയിലേക്ക് പറന്നിറങ്ങുന്നതും സ്വപ്‌നം കണ്ട് കഴിയുന്ന മനുവിന് ജോലി ലഭിക്കുന്നതാവട്ടെ മുംബൈയിലെ ഐ.ടി കമ്പനിയിലും.
മനുവിന്റെ ബോസായ പ്രിയ(മംമ്ത) ജീവിതത്തില്‍ അടുക്കും ചിട്ടയും വേണമെന്ന പക്ഷക്കാരിയും. മലയാളിയാണെങ്കിലും ആസ്‌ട്രേലിയന്‍ പൗരത്വമുള്ള പ്രിയ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങി ശാന്തിയും സമാധാനത്തോടെയും ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു.ഇങ്ങനെ വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന രസകരമായ സംഭവങ്ങളും പ്രശ്‌നങ്ങളുമാണ് മൈ ബോസ് പറയുന്നത്.
മമ്മി ആന്‍് മിക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ ബോസ്. ഈസ്റ്റ് കോസ്റ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയനും സന്തോഷ് വര്‍മയും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. സൈജോ ജോണിന്റേതാണ് സംഗീതം.
സായികുമാര്‍, മുകേഷ്, നെടുമുടി, ഗണേഷ്‌കുമാര്‍, കലാഭവന്‍ ഷാജോണ്‍, സീത, രേഖ, വത്സല മേനോന്‍, മാസ്റ്റര്‍ ജീവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
