'തെലങ്കാന ഭരിക്കുന്നത് താലിബാനോ, നിസാമോ ആണോ, ഭൂരിഭാഗം കുറ്റങ്ങളിലും പ്രതികള്‍ മുസ്‌ലിങ്ങള്‍': വിദ്വേഷ പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്
national news
'തെലങ്കാന ഭരിക്കുന്നത് താലിബാനോ, നിസാമോ ആണോ, ഭൂരിഭാഗം കുറ്റങ്ങളിലും പ്രതികള്‍ മുസ്‌ലിങ്ങള്‍': വിദ്വേഷ പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th June 2022, 5:04 pm

ഹൈദരാബാദ്: സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും ചെയ്യുന്നത് മുസ്‌ലിങ്ങളാണെന്ന വിവാദ പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത്. ടി.ആര്‍.എസ് സര്‍ക്കാരിന്റെ പ്രോത്സാഹനത്തോടെയാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നും വി.എച്ച്.പി ആരോപിച്ചു.

‘കഴിഞ്ഞ 20 വര്‍ഷത്തിനിടെ ബലാത്സംഗം ഉള്‍പ്പെടെയുള്ള എല്ലാ കുറ്റങ്ങളും മുസ്‌ലിങ്ങള്‍ ചെയ്യുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹമൂദ് അലിയുടെ ചെറുമകന് പങ്കുണ്ട്. മന്ത്രി രാജിവെക്കണം,’ വി.എച്ച്.പി പറഞ്ഞു.

ഹൈദരാബാദില്‍ പതിനേഴുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനരയായ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും വി.എച്ച്.പി പറഞ്ഞു. കേസില്‍ അറസ്റ്റിലായവരെല്ലാം മുസ്‌ലിങ്ങളാണെന്നും ഇവര്‍ കാരണമാണ് സംസ്ഥാനത്ത് ഇത്രയധികം കുറ്റകൃത്യങ്ങള്‍ നടന്നതെന്നും സംഘം ആരോപിച്ചു.

Content Highlight: Muslims are behind every crime says vishwa hindu parishad