യൂത്ത് ലീഗ് പ്രതിഷേധം; കേരളത്തിലെ ആര്‍ക്കും എവിടെയും മത്സരിക്കാം ; സാദിഖ് അലി തങ്ങള്‍
KERALA BYPOLL
യൂത്ത് ലീഗ് പ്രതിഷേധം; കേരളത്തിലെ ആര്‍ക്കും എവിടെയും മത്സരിക്കാം ; സാദിഖ് അലി തങ്ങള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 3:12 pm

മലപ്പുറം: കേരളത്തിലെ ആര്‍ക്കും എവിടെയും മത്സരിക്കാമെന്ന് സാദിഖ് അലി തങ്ങള്‍. മഞ്ചേശ്വരം ഉപ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ മഞ്ചേശ്വരത്തിന് പുറത്ത്‌നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ലീഗില്‍ ഒരു വിഭാഗം പറഞ്ഞിരുന്നു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും ചെയ്തിരുന്നു.

മഞ്ചേശ്വരത്ത് നിന്നുള്ള ഒരുകൂട്ടം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എം.സി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്.

നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം എറണാകുളം നിയമസഭാ സീറ്റില്‍ അവകാശവാദവുമായി കെ വി തോമസ് രംഗത്തെത്തി. കെ വി തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റിയല്ല, രാഷ്ട്രീയ ചര്‍ച്ചകളാണ് നടന്നതെന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്.

 കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും കെ.വി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ എറണാകുളത്ത് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിനെ മുന്‍നിര്‍ത്തിയാണ് ഹൈബി ഈഡന്‍ കരുക്കള്‍ നീക്കുന്നത്. വിനോദിനെ മാറ്റി തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനാണ് കെ.വി തോമസ് ദല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയതെന്നാണ് വിലയിരുത്തല്‍.ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ ടി.ജെ വിനോദിനാണ് കൂടുതല്‍ സാധ്യത.

DoolNews Video