മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.ഐ.എം എന്ന് ആരോപണം
Political Violance
മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; സി.പി.ഐ.എം എന്ന് ആരോപണം
ന്യൂസ് ഡെസ്‌ക്
Saturday, 19th May 2018, 10:24 pm

മലപ്പുറം: തിരൂര്‍ കുട്ടായിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. അരിയന്‍ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു.

ഏതാനും ആഴ്ചകളായി ഇവിടെ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിള്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഈ മാസം 10ന് പ്രദേശത്ത് മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.