മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വികസന സദസില്‍ പങ്കെടുക്കില്ലെന്ന് മുസ്‌ലിം ലീഗ്. സ്വന്തം നിലയില്‍ വികസന സദസുകള്‍ സംഘടിപ്പിക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
യു.ഡി.എഫിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു. സര്‍ക്കുലര്‍ പുറത്തിറങ്ങുമ്പോള്‍ നിയമസഭാ യോഗത്തിലായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.
നേരത്തെ വികസനസദസില്‍ പങ്കെടുക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. മലപ്പുറത്ത് നടത്തുന്ന വികസന സദസില്‍ പങ്കെടുക്കാനും അതിഗംഭീരമായി നടത്താനും തീരുമാനിച്ചതായി പാര്‍ട്ടി പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
തദ്ദേശ തലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കാനുള്ള അവസരമായാണ് വികസന സദസിനെ ലീഗ് കണ്ടിരുന്നത്.
പാര്‍ട്ടി മാറി നിന്നാല്‍ സെക്രട്ടറിമാരെ ഉപയോഗിച്ച് സര്‍ക്കാര്‍ പരിപാടി നടത്തി അത് സി.പി.ഐ.എമ്മിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന പരിപാടിയാക്കി മാറ്റുമെന്ന ആശങ്കയും ലീഗിനുണ്ടായിരുന്നു.
ലീഗിന്റെ പ്രവര്‍ത്തകരെയും നിക്ഷ്പക്ഷരായ പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് നേട്ടങ്ങള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനുള്ള അവസരമാക്കി മാറ്റുമെന്ന് നേരത്തെ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ നിലപാട് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി നേതൃത്വം.
Content Highlight: Muslim League overturns decision; will not participate in government’s Vikasana Sadas