മുസ്‌ലിം ലീഗ് മലപ്പുറത്തെ പാർട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു: വെള്ളാപ്പള്ളി നടേശൻ
Kerala
മുസ്‌ലിം ലീഗ് മലപ്പുറത്തെ പാർട്ടി, എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുന്നു: വെള്ളാപ്പള്ളി നടേശൻ
ശ്രീലക്ഷ്മി എ.വി.
Thursday, 18th December 2025, 11:10 am

തിരുവനന്തപുരം: മുസ്‌ലിം ലീഗ് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും താൻ വർഗീയ വാദിയാണെന്ന് ലീഗ് പ്രചരിപ്പിപ്പിക്കുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്‌ലിം ലീഗ് മലപ്പുറത്തെ പാർട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മണി പവർ, മസിൽ പവർ, മാൻ പവർ കൊണ്ട് ആരോടും എന്തും ചെയ്യാമെന്നുള്ള അഹങ്കാരമാണ് ലീഗിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്നെ തേജോവധം ചെയ്യുന്നെന്നും മുസ്‌ലിം വിരോധിയാക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

താൻ മുസ്‌ലിം വിഭാഗത്തെ ആക്ഷേപിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗിനെയാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഉള്ളിൽ ജാതി ചിന്തയില്ലെന്നും മുസ്‌ലിം ലീഗിന്റെ വകുപ്പുകൾ അവരുടെ സമുദായത്തിന്റെ വകുപ്പുകളായാണ് അവർ കാണുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

Content Highlight: Muslim League is trying to make me a communalist and anti-Muslim: Vellapilli Natesan

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.