നടി അന്‍സിബ ഹസ്സനെ വംശീയമായി അധിക്ഷേപിച്ച് മുസ്‌ലിം നാമധാരികള്‍. ബുദ്ധ സന്യാസിമാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടതാണ് ഇവരെ പ്രകോപിപ്പിച്ചത്.
മ്യാന്‍മറില്‍ റോഹിങ്ക മുസ്‌ലീങ്ങളുടെ കൂട്ടക്കുരുതികള്‍ക്കു കാരണക്കാരായവര്‍ക്കൊപ്പം നിന്നുവെന്നു പറഞ്ഞാണ് അന്‍സിബയ്‌ക്കെതിരെ മുസ്‌ലിം നാമധാരികള്‍ വാളെടുക്കുന്നത്. “ഐ ഹെയ്റ്റ് യു” എന്നാണ് മിക്കയാളുകളും കമന്റ് ചെയ്തിരിക്കുന്നത്.
അന്‍സിബ മുസ്‌ലീം അല്ലെന്നും ചില കമന്റുകളുണ്ട്. രക്തശുദ്ധിയില്ലാത്തതുകൊണ്ടാണ് അന്‍സിബ ഇങ്ങനെ ചെയ്തത് എന്നു തുടങ്ങി അന്‍സിബയുടെ മാതാപിതാക്കളുടെ സ്വഭാവശുദ്ധിവരെ ചോദ്യം ചെയ്യുന്നുണ്ട് കമന്റുകളില്‍.
നാസ്തികയായിട്ടുള്ള അന്‍സിബയെ ഞങ്ങള്‍ വെറുക്കുന്നു, വിശ്വാസിയല്ലാത്തതുകൊണ്ടാണ് മുസ്‌ലീങ്ങളെ കൊന്നൊടുക്കുന്ന ബുദ്ധസന്യാസികളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് തുടങ്ങിയ കമന്റുകളുമുണ്ട്.
വര്‍ഗീയ ചുവയുള്ള കമന്റുകളെ പരിഹസിച്ചുകൊണ്ട് അന്‍സിബയ്ക്ക് പിന്തുണ അറിയിച്ചുള്ള കമന്റുകളും പോസ്റ്റിനൊപ്പമുണ്ട്. വെള്ളിയാഴ്ചയിട്ട പോസ്റ്റിന് ഇതിനകം തന്നെ 41,725 പേര്‍ ലൈക്കു ചെയ്തിട്ടുണ്ട്.
