മോദിയേയും അമിത്ഷായേയും തീവ്രവാദികളെന്ന് വിളിച്ചു; മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്ത് പൊലീസ്
national news
മോദിയേയും അമിത്ഷായേയും തീവ്രവാദികളെന്ന് വിളിച്ചു; മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്ത് പൊലീസ്
ന്യൂസ് ഡെസ്‌ക്
Monday, 17th February 2020, 7:31 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരേയും വിമര്‍ശനം ഉന്നയിച്ച മുസ്‌ലിം പുരോഹിതനെതിരെ കേസെടുത്തു. സംബാര്‍ പൊലീസാണ് കേസെടുത്തത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നലെ രാത്രിയാണ് മൗലാന താക്കൂര്‍ റാസ എന്നയാള്‍ മോദിക്കും അമിത്ഷാക്കുമെതിരെ രംഗത്തെത്തിയതെന്ന് പൊലീസ് പറയുന്നു.

നരേന്ദ്രമോദിയും അമിത്ഷായും തീവ്രവാദികളാണെന്നും മുസ്‌ലിങ്ങളെല്ലാം ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയുടെ പാത പിന്‍തുടരുകയാണെങ്കില്‍ രാജ്യത്ത് പൂര്‍ണ്ണമായും മറ്റൊരു സാഹചര്യമാണ് ഉണ്ടാവുകയെന്നും മൗലാന താക്കൂര്‍ റാസ പറഞ്ഞതായി സംബാര്‍ പൊലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും മൗലാന റാസ രംഗത്തെത്തി. യോഗി ആദിത്യനാഥ് ഒരു ആള്‍മാറാട്ടക്കാരനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഐ.പി.സി 504,505,153, എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് സംബാര്‍ പൊലീസ് സുപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ