ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കളങ്കാവല്‍ ഇന്നാണ് (ഡിസംബര്‍ 5)തിയേറ്ററുകളിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ബിജു പപ്പന്‍ തുടങ്ങി വന്‍താരനിര തന്നെയുണ്ട്.
കിഷ്‌കിന്ധാ കാണ്ഡം, എക്കോ, രേഖാചിത്രം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ മുജീബ് മജീദാണ് കളങ്കാവലിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ‘നിലാ കായും വെളിച്ചം’ എന്ന ഗാനം ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ വനിതയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണി മുജീബ്.
‘കളങ്കാവിലെ കഥാപാത്രം പഴയ വിന്റേജ് ട്രാക്കൊക്കെ കേള്‍ക്കുന്ന ആളാണ്. അതിനാലാണ് സിനിമയില്‍ നിലാ കായും വെളിച്ചം പോലൊരു പാട്ട് ചെയ്തത്. ആദ്യം ഇളയരാജ സാറിന്റെ പാട്ടുകളുടെ റൈറ്റ്‌സ് വാങ്ങി മ്യൂസിക്ക് കൊടുക്കാനായിരുന്നു പ്ലാന്‍. പിന്നീട് ഞാന്‍ തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.
അങ്ങനെയൊരു വിന്റേജ് സ്റ്റൈലില്‍ തന്നെ പാട്ട് ആളുകളെ കേള്‍പ്പിക്കണമെന്നുണ്ടായിരുന്നു. അത് വര്‍ക്കാക്കുകയും ചെയ്തു. ‘നിലാ കായും വെളിച്ചം’ എന്ന ഗാനം സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു ട്രാക്കാണ്,’ മുജീബ് പറയുന്നു.
താന്‍ വലിയൊരു മമ്മൂട്ടി ആരാധകനാണെന്നും അദ്ദേഹവുമായി ഒരു സിനിമ ചെയ്യണമെന്നത് കുറേ നാളായിട്ടുള്ള ആഗ്രഹമാണെന്നും മുജീബ് പറഞ്ഞു. കിഷികിന്ധാ കാണ്ഡം കഴിഞ്ഞപ്പോള്‍ തന്നെ കളങ്കാവല്‍ തനിലേക്ക് വന്നുവെന്നും അതുകൊണ്ട് സിനിമാ കാണാന്‍ താനും എക്‌സേറ്റഡാണെന്നും അദ്ദേഹം പറയുന്നു.
കളങ്കാവല്‍ നല്ല ഒരു സിനിമായാകുമെന്നും സ്‌ക്രീനില്‍ മമ്മൂട്ടി എന്ന നടന്റെ ഒരു മാജിക് കാണാന്‍ കഴിയുമെന്നും മുജീബ് പറഞ്ഞു. മമ്മൂട്ടി വളരെ എക്‌സ്പിരിമെന്റലാണെന്നും അത് തന്നെയാണ് കളങ്കാവിലിന്റെ മാജിക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍. ചെറിയൊരു ഇടവേളക്ക് ശേഷം മമ്മൂട്ടി ബിഗ് സക്രീനിലെത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
Content Highlight: Music director Mujeeb Majeed on the songs in Kalamkaval