ശ്രീനി അങ്കിളാണ് എനിക്ക് അവരെ പരിചയപ്പെടുത്തി തന്നത്: ജേക്‌സ് ബിജോയ്
Malayalam Cinema
ശ്രീനി അങ്കിളാണ് എനിക്ക് അവരെ പരിചയപ്പെടുത്തി തന്നത്: ജേക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th July 2025, 5:33 pm

തന്റെ സംഗീതപഠനത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. താന്‍ അമേരിക്കയില്‍ സംഗീതത്തില്‍ ഉപരിപഠനത്തിനായി പോകാന്‍ ആലോചിച്ചപ്പോള്‍ ശ്രീനിവാസനാണ് രണ്ടുപേരെ പരിചയപ്പെടുത്തി തന്നതെന്ന് അദ്ദേഹം പറയുന്നു.

പരീക്ഷകള്‍ വിജയിച്ച് ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെത്തിയെന്നും പഠനശേഷം ഡിസ്‌നിയില്‍ ജോലി ലഭിച്ചുവെന്നും ജേക്‌സ് പറയുന്നു. സിനിമാ സംഗീതത്തില്‍ ഏറ്റവും പ്രധാനം ഒരു മെലഡി അല്ലെങ്കില്‍ ഐഡിയക്ക് എങ്ങനെ ഓര്‍ക്കസ്ട്ര ലൈവായി എഴുതാമെന്നതാണെന്നും ജേക്‌സ് കൂട്ടിച്ചേര്‍ത്തു. ജോണ്‍ കാര്‍ലി അക്ലാന്‍ എന്ന ഇറ്റാലിയന്‍ പ്രൊഫസറാണ് അതെന്നെ പഠിപ്പിച്ചതെന്നും പിന്നീട് വീഡിയോ ഗെയിമുകളില്‍ വര്‍ക്ക് ചെയ്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ജേക്‌സ് ബിജോയ്.

‘ഞാന്‍ അമേരിക്കയില്‍ സംഗീതത്തില്‍ ഉപരിപഠനത്തിനായി ആലോചിച്ചപ്പോള്‍ ശ്രീനി അങ്കിളാണ് (ശ്രീനിവാസന്‍) വഴികാട്ടാന്‍ രണ്ടുപേരെ പരിചയപ്പെടുത്തി തന്നത്. പരീക്ഷകള്‍ വിജയിച്ച് ഞാന്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെത്തി. പഠനശേഷം ഡിസ്നിയില്‍ ജോലി ലഭിച്ചു.

സിനിമാ സംഗീതത്തില്‍ ഏറ്റവും പ്രധാനം ഒരു മെലഡി എങ്ങനെ ഓര്‍ക്കസ്ട്ര ലൈവലില്‍ എഴുതാമെന്നതാണ്. ജോണ്‍ കാര്‍ലി അക്ലാന്‍ എന്ന ഇറ്റാലിയന്‍ പ്രൊഫസറാണ് അതെന്നെ പഠിപ്പിച്ചത്. പിന്നീട് വീഡിയോ ഗെയിമുകളില്‍ വര്‍ക്ക് ചെയ്തുതുടങ്ങി. അത് പുതിയൊരു പഠനമായിരുന്നു.

ഇടവേളകളില്‍ നാട്ടിലെ സുഹൃത്തുക്കളുടെ ഹ്രസ്വ ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതം ചെയ്തു. ആ സമയത്ത് സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ട് ചേട്ടന്‍ സിനിമയ്ക്ക് സംഗീതം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍, കോണ്‍ ഫിഡന്‍സ് ഇല്ലാത്തതിനാല്‍ ഏറ്റെടുത്തില്ല. അപ്പോഴേക്കും അമേരിക്കന്‍ ജീവിതം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു,’ജേക്‌സ് ബിജോയ് പറയുന്നു.

Content highlight:  Music director Jakes Bejoy  talks about his music studies while in America.