പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ ഐ നോബഡി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. പെര്‍ഫോമന്‍സുകൊണ്ടും മേക്കിങ്ങുകൊണ്ടുമെല്ലാം ചിത്രം നിലവാരം പുലര്‍ത്തിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത പൃഥ്വിരാജ് ആലപിച്ച ഒരു മനോഹര ഗാനം കൂടിയുണ്ട്.
സര്‍ക്കസ് എന്ന ഗാനത്തിന് സംഗീതമൊരുക്കിയത് ജേക്ക്‌സ് ബിജോയ് ആണ്. ആലി എന്ന് വിളിക്കുന്ന അലംകൃതയെ ഐ നോബഡിയിലെ ഗാനം പാടിച്ചതിനെ കുറിച്ച് പറയുകയാണ് ജേക്ക്‌സ് ബിജോയ്.
‘സര്‍ക്കസ് ഫ്രം നോബഡി’ യില്‍ ഏറെ പ്രിയപ്പെട്ട അലംകൃത പൃഥ്വിരാജിനെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നാണ് ജേക്ക്‌സ് ബിജോയ് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
അലംകൃതയെ കുട്ടിക്കാലം മുതലേ അറിയാമെന്നും സംഗീതത്തോട് ഇത്രയധികം ആത്മാര്‍ത്ഥമായ അഭിനിവേശമുള്ള അപൂര്‍വ്വം ചില യുവപ്രതിഭകളില്‍ ഒരാളാണ് അവളെന്നും ജേക്ക്‌സ് പറയുന്നു.
അലംകൃത, പൃഥ്വിരാജ് photo: Sony Music malayalam/screengrab
ഈ ഗാനം പങ്കുവെച്ച ആ നിമിഷം തന്നെ, വളരെ എളുപ്പത്തിലും ഈണത്തിലും അവളത് പഠിച്ചെടുത്തു. അതുപോലെ തന്നെ, പൃഥ്വിയും സുപ്രിയയും സംഗീതത്തോടുള്ള അവളുടെ താത്പര്യത്തിന് പ്രോത്സാഹനം നല്‍കി കൂടെയുണ്ട്.
അവളുടെ ഈ സംഗീതയാത്രയെ അവര്‍ ഇത്രയധികം ആത്മാര്‍ത്ഥതയോടെ പിന്തുണയ്ക്കുന്നത് കാണുന്നതില്‍ എനിക്ക് വലിയ സന്തോഷം തോന്നുകയാണ്.
സുപ്രിയ, അലംകൃത പൃഥ്വിരാജ് photo: Sony Music malayalam/screengrab
ആലി, ഈ ഗാനത്തില്‍ നീ ഒപ്പമുണ്ടായിരുന്നത് ഒരു വലിയ സന്തോഷമായിരുന്നു. നിന്റെ മുന്നോട്ടുള്ള യാത്രകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. മനോഹരവും ഗംഭീരവുമായ ഒരു സംഗീതയാത്രയുടെ തുടക്കം മാത്രമാകട്ടെ ഇത്, ജേക്ക്‌സ് ബിജോയ് പറഞ്ഞു.
വെസ്‌റ്റേണ്‍ സ്ലോ മൂഡില്‍ ഒരുക്കിയ ഗാനത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒരു മോളിവുഡ് ഗാനമാണെന്ന് തോന്നാത്ത രീതിയിലാണ് ജേക്ക്‌സിന്റെ സംഗീതമെന്നും ആലി തകര്‍ത്തെന്നുമാണ് സോഷ്യല്‍മീഡിയയില്‍ വരുന്ന പ്രതികരണങ്ങള്‍. നേരത്തെ എമ്പുരാനിലും അലംകൃത പാടിയിരുന്നു.
ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. നായികയായി പാര്‍വതിയും ഹക്കീ ഷാജഹാനും അശോകനുമെല്ലാം തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, മധുപാല്‍ തുടങ്ങിയവരും സിനിമയിലുണ്ട്.
Content Highlight: Music Director Jakes Bejoy about Alankrita Prithviraj
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.