യുവ സംഗീത സംവിധായകരില്‍ ഏറെ ആരാധകരുള്ളൊരാളാണ് സുഷിന്‍ ശ്യാം. ഒട്ടേറെ വലിയ സിനിമകളുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ സുഷിനായിട്ടുണ്ട്. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് സുഷിന്‍ സ്വതന്ത്ര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്.
തന്റെ പുതിയ സിനിമാ വിശേഷങ്ങളും സിനിമയില്‍ അഭിനയിച്ചതിന്റെ ഓര്‍മകളും ഡൂള്‍ന്യൂസുമായി പങ്കുവെച്ചിരിക്കുകയാണ് സുഷിനിപ്പോള്‍.
‘മിന്നല്‍ മുരളിയും കുറുപ്പും’ പുതിയ അനുഭവമായിരുന്നെന്നും മലയാളത്തില്‍ ഇപ്പോള്‍ അങ്ങനത്തെ സിനിമകള്‍ കുറവായതുകൊണ്ട് വര്‍ക്ക് ചെയ്യാന്‍ നല്ല ഫണ്ണായിരുന്നന്നും സുഷിന്‍ പറയുന്നു.
ഡയറക്ടറുമായിട്ടുള്ള സംസാരം പോലെയിരിക്കും ഒരു സീനിലെ മ്യൂസിക് എങ്ങനെ വരുന്നു എന്നതെന്ന് സുഷിന്‍ പറയുന്നു. ‘ സിനിമയിലെ ഒരു സീന്‍ കാണുമ്പോള്‍ ഏത് തരത്തിലുള്ള മ്യൂസിക്കാണ് വേണ്ടതെന്ന് ആദ്യം ചിന്തിക്കും. ‘വൈറസ്’ സിനിമയില്‍ ആദ്യത്തെ സീനുകളൊക്കെ കൂടുതലും ബ്ലഡ് സീനാണ്. എനിക്കതൊരിക്കലും കണ്ടിരിക്കാന്‍ പറ്റില്ല. റിയല്‍ സിറ്റ്വേഷനിലാണെങ്കില്‍ ഞാന്‍ ബ്ലഡ് കണ്ടാല്‍ അപ്പോള്‍ തലകറങ്ങി വീഴുന്നയാളാണ്. ആഷിക്കേട്ടന്‍ പറഞ്ഞു തന്നത് ഒരു ഡോക്ടര്‍ ഡെയ്ലി ബ്ലഡ് കാണുന്ന പേഴ്സ്പെക്റ്റീവില്‍ മ്യൂസിക് ചെയ്യാനാണ്,” സുഷിന്‍ പറയുന്നു.


